ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ നംഗർഹറിലെ ഐഎസ് കേന്ദ്രത്തിനുനേരെ യുഎസ് നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട 96 ഭീകരരിൽ 13 പേർ കേരളത്തില്‍ നിന്നും കാണാതായവരാണെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇങ്ങനെയൊരു വിവരത്തെക്കുറിച്ച് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നു കാബൂളിലെയും ന്യൂദൽഹിയിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. കാബൂൾ ആസ്ഥാനമായ പജ്വോക് അഫ്ഗാൻ ന്യൂസ് ഏജൻസിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്.
നേരത്തെ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ മലയാളികള്‍ ഇറാന്‍ വഴി നംഗര്‍ഹാര്‍ പ്രവിശ്യയിലേയ്‌ക്ക് സഞ്ചരിച്ചുവെന്നും ഖോറോസാനില്‍ നിന്ന് ഐസിസിനൊപ്പെ ചേര്‍ന്നുവെന്നും കണ്ടത്തിയിരുന്നു.
















