ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കുറിപ്പ് നല്‍കി. സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും സംസ്ഥാന ഭരണത്തില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചു.
സാധാരണ, സര്‍ക്കാരിന്റെ അവസാന കാലഘടത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും വി.എസ് കുറിപ്പില്‍ അവശ്യപ്പെട്ടു.
















