ന്യൂദല്‍ഹി: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടയത്.
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് ഇളവുണ്ടായിരിക്കും.
















