ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടാനും ജയിലില്‍ പോകാനും തയാറാണെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതി. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും ഇന്ന് രാത്രി തന്നെ അയോധ്യയിലേക്ക് പോകുമെന്നും ഉമാഭാരതി വ്യക്തമാക്കി.
കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഉമാഭാരതി. സംഭവത്തിൽ യാതൊരു ഗൂഢാലാചനയുമില്ല. രാമക്ഷേത്രം പണിയേണ്ട ഉചിതമായ സമയം ഇതാണ്. അധികാരത്തിൽ തൂങ്ങി കിടക്കുന്ന വ്യക്തിയല്ല താൻ. രാമ, ഗംഗ, പശു ഇതെല്ലാം രാജ്യത്തിന്റെ വികാരങ്ങളാണ്. ഇവയ്‌ക്കെല്ലാം ക്ഷതമേറ്റാൽ പ്രതികരിക്കുമെന്നും ഉമാഭാരതി വ്യക്തമാക്കി.
ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.കേസില്‍ വിചാരണ നേരിടാന്‍ തയാറെന്ന് എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
















