മുംബൈ: ടെലിവിഷനിലൂടെ തത്സമയം തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗം. തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ച മൗലവിക്കാണ് സോനു ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പ്രതികരിച്ചതിനാണ് സോനുവിനെതിരെ ബംഗാളില്‍ നിന്നുള്ള മൗലവി ഫത്വ പുറപ്പെടുവിച്ചത്.
ഗായകന്റെ തലമൊട്ടയടിച്ച് ചെരുപ്പുമാലയുമായി നാടുചുറ്റിക്കുന്നവര്‍ക്ക് പത്തു ലക്ഷം നല്‍കാമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. ഇതിന് മറുപടിയെന്നോണം പത്ത് ലക്ഷം രൂപ തയ്യാറാക്കി വയ്‌ക്കാൻ മൗലവിയോട് ആവശ്യപ്പെട്ട ശേഷം ഗായകൻ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ തല മൊട്ടയടിക്കുകയായിരുന്നു. ബുധനാഴ്‌ച്ച സ്വന്തം വീട്ടിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബാങ്ക് വിളിക്കെതിരായ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഗായകൻ വ്യക്തമാക്കി.
എല്ലാമതങ്ങളിലും തനിക്ക് വിശ്വാസമുണ്ട്. ഏതെങ്കിലും മതത്തിന് എതിരെയല്ല തന്റെ പരാമര്‍ശം. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ട്. മതേതരനായ ഒരു വ്യക്തിയാണ് താന്‍. ബാങ്ക് വിളിക്കല്ല മറിച്ച് ഉച്ചത്തിലുള്ള ശബ്ദത്തിലാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
















