ബംഗളൂരു: മൂന്നര വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ പാസ്കല്‍ മസൂരിയറെ(44) ബംഗളൂരു കോടതി വെറുതെ വിട്ടു. മസൂരിയറെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുത് വിട്ടയച്ചത്. മസൂരിയറിന് നേരത്തെ കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മസൂരിയര്‍ മകളെ പീഡിപ്പിച്ചതായി ആരോപിച്ച് ഭാര്യയും ഇന്ത്യക്കാരിയുമായ സുജ ജോണ്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുജോലിക്കാരിയാണ് സുജയെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ പീഡനം നടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഒരു എന്‍.ജി.ഒയുടെ സഹായത്തോടെയാണ് ഇവര്‍ മസൂരിയറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 2014 ഫെബ്രുവരിയില്‍ മസൂരിയര്‍ക്കെതിരെ ഡല്‍ഹി സെഷന്‍സ് കോടതി കുറ്റം ചുമത്തുകയായിരുന്നു. പിന്നീട് കേസില്‍ വിചാരണ നടന്നു വരികയായിരുന്നു.
















