Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസറുകളില്‍ പഞ്ചവത്സര ബിഎസ്-എംഎസ് പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:40 pm IST
in Kerala

ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടു വിജയികള്‍ക്ക് ഗവേഷണാധിഷ്ഠിത സംയോജിത പഞ്ചവത്സര ബിഎസ്-എംഎസ് കോഴ്‌സുകളില്‍ പഠനത്തിന് രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) അവസരമൊരുക്കുന്നു.

അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ഗുണമേന്മയോടുകൂടിയ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പരിശീലനവുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്രമാനവവിഭവ വികസന മന്ത്രാലയമാണ് ഐസറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തിരുപ്പതി, പൂനൈ, മൊഹാളി, ഭോപാല്‍, ബര്‍ഹാംപൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ‘ഐസറുകള്‍’ പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രവിഷയങ്ങളില്‍ അഭിനിവേശവും ഗവേഷണ താല്‍പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐസറുകള്‍ നടത്തുന്ന ബിഎസ്-എംഎസ് കോഴ്‌സുകള്‍ പഠിച്ച് ശാസ്ത്രഗവേഷണ വികസന സ്ഥാപനങ്ങളിലും അക്കാദമിക് മേഖലയിലും ശാസ്ത്രാധിഷ്ഠിത വ്യവസായ സംരംഭങ്ങളിലുമൊക്കെ മികച്ച കരിയറിലെത്തിച്ചേരാനാകും.

ഐസറുകളില്‍ ഇക്കൊല്ലത്തെ ബിഎസ്-എംഎസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അഡ്മിഷന്‍ പോര്‍ട്ടല്‍ മെയ് 23 മുതല്‍ സജ്ജമാകും. മൂന്നു വഴികളിലൂടെയാണ് പ്രവേശനം.

1) കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെവിപിവൈ)പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക്.

2) ജെഇഇ അഡ്വാന്‍സ്ഡ് 2017 ല്‍ യോഗ്യത നേടുന്നവര്‍ക്ക്.

3) സ്റ്റേറ്റ്/സെന്‍ട്രല്‍ ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ (എസ്‌സിബി) പ്ലസ്ടു ശാസ്ത്രവിഷയങ്ങളില്‍ ഉന്നത വിജയം വരിച്ചവര്‍.

‘എസ്‌സിബി’ പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന കട്ട് ഓഫ് പെര്‍സന്റേജോടെ വിജയിക്കുന്നവരെയാണ് പരിഗണിക്കുക. കൂടാതെ അപേക്ഷകര്‍, ഐസറുകള്‍ ജൂണ്‍ 25ന് ദേശീയതലത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷയില്‍ (ഐഐഎസ്ഇആര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) യോഗ്യത നേടുകയും വേണം.

അപേക്ഷാഫീസ് 2000 രൂപ. എസ്‌സി/എസ്ടി/ പിഎച്ച് വിഭാഗക്കാര്‍ക്ക് 1000 രൂപ മതി.

മെയ് 23 മുതല്‍ ഓണ്‍ലൈനായി www.iiseradmission.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷാ സമര്‍പ്പണം നടത്താവുന്നതാണ്. ഒറ്റയപേക്ഷ മതി. ജോയിന്റ് അഡ്മിഷന്‍ കമ്മറ്റിയാണ് അഡ്മിഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

‘കെവിപിവൈ’ ചാനല്‍ വഴി അപേക്ഷിക്കുന്നതിന് ജൂണ്‍ 12 വരെ സമയമുണ്ട്. ഇവര്‍ക്കുള്ള സീറ്റ് അലോക്കേഷന്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. ‘എസ്‌സിബി’ ചാനല്‍വഴിയുള്ള അപേക്ഷകള്‍ ജൂണ്‍ 18 വരെ സ്വീകരിക്കും. ജെഇഇ അഡ്‌വാന്‍സ്ഡ് ചാനല്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19. അന്നേദിവസം തന്നെ സീറ്റ് അലോട്ട്‌മെന്റും ആരംഭിക്കും.

‘എസ്‌സിബി’ ചാനല്‍ വഴിയുള്ള അപേക്ഷാര്‍ത്ഥികള്‍ക്കായി ജൂണ്‍ 25 ന് നടത്തുന്ന ഐസര്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ ഫലം ജൂലൈ നാലിന് പ്രഖ്യാപിക്കും. സീറ്റ് അലോക്കേഷന്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഗസ്റ്റ് ആദ്യവാരത്തോടെ സെമസ്റ്റര്‍ ക്ലാസ് ആരംഭിക്കും.

ഏഴ് ഐസറുകളിലുംകൂടി പഞ്ചവത്സര ബിഎസ്-എംഎസ് കോഴ്‌സുകളില്‍ ആകെ 1285 പേര്‍ക്കാണ് പ്രവേശനം. ഓരോ ഐസറിലും ലഭ്യമായ സീറ്റുകള്‍-തിരുവനന്തപുരം- 200, തിരുപ്പതി- 125, പൂനൈ- 200, മൊഹാളി- 200, ഭോപാല്‍- 260, ബര്‍ഹാംപൂര്‍- 100, കൊല്‍ക്കത്ത- 200.

പ്ലസ്ടുതലത്തില്‍ ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയം പഠിച്ചിട്ടില്ലാത്തവരെയും ഐഐഎസ്ഇആര്‍ അഭിരുചി പരീക്ഷയെഴുതുന്നതിന് അനുവദിക്കും. എന്നാല്‍ ഈ അഭിരുചി പരീക്ഷയില്‍ പ്ലസ്ടു നിലവാരത്തിലുള്ള ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ചോദ്യങ്ങളുണ്ടാവും. എല്ലാ വിഷയങ്ങള്‍ക്കും തുല്യ വെയിറ്റേജാണുള്ളത്. ഇതില്‍ തിളങ്ങുന്നവര്‍ക്കാണ് പ്രവേശനം.

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് kvpy, inspire മുതലായ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. പ്രതിമാസം 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. പഠനമികവ് വിലയിരുത്തിയാവും സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കുക. അഡ്മിഷന്‍ ലഭിക്കുന്നവര്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കണം.

സീറ്റ് അലോട്ട് ചെയ്തു കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ 25,000 രൂപ ‘സീറ്റ് അക്‌സപ്റ്റന്‍സ് ഫീ’ ആയി നല്‍കണം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 12,500 രൂപ നല്‍കിയാല്‍ മതി. ഈ തുക ആദ്യ സെമസ്റ്റര്‍ ഫീസില്‍ ക്രമീകരിക്കുന്നതാണ്.

ഓരോ ഐസറിലും സെമസ്റ്റര്‍ ഫീസ് നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ഫീസ് നിരക്കുകള്‍ അതത് ഐസറുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഐസറുകളിലെ അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.iiseradmission.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.