Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാലി കൊലക്കേസ്; കാമുകന്‍ റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 07:43 pm IST
in Kerala

കൊല്ലപ്പെട്ട ലാലി,                                       പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

കട്ടപ്പന/ അടിമാലി: ആറ് മാസം മുന്‍പ് കാണാതായ പണിക്കന്‍കുടി ചിന്നാര്‍നിരപ്പ് മണിക്കുന്നേല്‍ ലാലി സുരേഷിന്റെ മൃതദേഹം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി പണിക്കന്‍കുടി കിളിയിക്കല്‍ ജോണിയെ (47) ലാലിയുടെ വീടിന് സമീപത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് വീടിന് പിന്‍ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു.

ഭര്‍ത്താവ് ഉപേക്ഷിച്ച ലാലി തനിച്ചാണ് താമസിച്ചിരുന്നത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് മകന്‍ സുനില്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ലാലിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് നാട്ടില്‍ നിന്നു മുങ്ങിയ ജോണിയെ കുടകില്‍ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ലാലിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചെങ്കിലും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് വ്യക്തമാക്കിയില്ല. പല സ്ഥലങ്ങളും പറഞ്ഞതിനാല്‍ പോലീസും വിഷമത്തിലായി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ലാലിയുടെ വീടുപണിയുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുന്‍പാണ് ജോണി ഇവരുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലായി. വീട് പണിയാന്‍ ജോണി പണം നല്‍കിയിരുന്നു. ഇടയ്‌ക്ക് ഇവര്‍ തമ്മില്‍ പിണങ്ങി. ജോണി ലാലിയെ ആക്രമിച്ചതിനെത്തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസില്‍ ലാലി പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.

2016 നവംബര്‍ ഒന്നിന് രാത്രി ജോണി ലാലിയുടെ വീട്ടില്‍ ചെന്നു. വാക്കുതര്‍ക്കത്തിനിടെ വാക്കത്തിയുപയോഗിച്ച് ലാലിയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് കൊലനടത്തിയത്. വാക്കത്തിയുപയോഗിച്ച് കഴുത്തില്‍ മൂന്ന് പ്രാവശ്യം വെട്ടിയാണ് കൊന്നത്. ലാലി മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം വീടിനു പുറകില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. വീടിനു പുറത്തുള്ള ഷെഡ്ഡില്‍ വച്ചായിരുന്നു കൊല നടത്തിയത് .

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി കെ.എന്‍ അനിരുദ്ധന്‍, അടിമാലി സിഐ ടി.ഐ യൂനസ്, വെള്ളത്തൂവല്‍ എസ്‌ഐ എസ് ശിവലാല്‍ ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. വീടിന് പുറകില്‍ നിന്നു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കൊലചെയ്യാന്‍ ഉപയോഗിച്ച വാക്കത്തിയും കണ്ടെടുത്തു.

കുമളി എസ് ഐ ജോബി തോമസ്, എ എസ് ഐ മാരായ സി വി ഉലഹന്നാന്‍, സജി എം പോള്‍, സജിമോന്‍ ജോസഫ്, സി ആര്‍ സന്തോഷ്, ഷാജു എംഎം,സനില്‍ രവി, ഫോറന്‍സിക് സംഘാഗങ്ങളായ അശ്വതി ടി.എസ്, ശ്രീജിത്ത് തുടങ്ങിയവര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുനില്‍ സോണിയ എന്നിവരാണ് ലാലിയുടെ മക്കള്‍. ശാലിനി, സന്തോഷ് എന്നിവര്‍ മരുമക്കളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.