Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍കുടിക്കാന്‍ മോഹം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 07:17 pm IST
in Kerala

”മധുരിക്കും ഓര്‍മ്മകളേ

മലര്‍മഞ്ചല്‍ കൊണ്ടുവരൂ,

കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.”

ആദ്യനിയമസഭാ സമ്മേളനത്തിന്റെ ഓര്‍മ്മപുതുക്കി പഴയസഭാ സമ്മേളനവേദിയില്‍ ഈ നാടകഗാനവരി ആരും മൂളിയില്ല. പക്ഷേ സമ്മേളനത്തിന്റെ സംഗീതമായി ഒഎന്‍വിയുടെ ഈ വരികള്‍ തേട്ടി തേട്ടി വന്നു. 30 വര്‍ഷത്തിലധികം സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന ഈ ഹാളില്‍ എംഎല്‍എയും മന്ത്രിയുമായിരുന്നിട്ടുണ്ട് കെ.എം. മാണി. 28 വര്‍ഷം ഉമ്മന്‍ചാണ്ടിയും എംഎല്‍എയും മന്ത്രിയുമായിരുന്നു. ‘ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ’ ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ തത്സമയം മലയാളികളാസ്വദിച്ചു.

പഴയ സഭാഹാളില്‍ സമ്മേളനാരംഭത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ‘അല്പം അസൗകര്യങ്ങള്‍ ഈ ഹാളിലുണ്ട്. സഹകരിക്കണ’മെന്നഭ്യര്‍ത്ഥിച്ചതിനെ ഓര്‍ത്ത് ”ഈ ഹാളാണ് സാര്‍ ഹാള്‍’ എന്നറിയിച്ച ഉമ്മന്‍ചാണ്ടി ”വര്‍ഷത്തിലൊരിക്കലെങ്കിലും നിയമസഭ ഇവിടെ ചേരണമെന്നും നിര്‍ദ്ദേശിച്ചു. പുതിയ നിയമസഭയില്‍ ഇരിപ്പിടത്തിലുള്ള അകല്‍ച്ച പരാമര്‍ശിച്ചപ്പോള്‍ ”ഇടുങ്ങിയ വഴിയും അടുത്തടുത്ത സീറ്റും പൊതുപ്രവര്‍ത്തകരുടെ സഹിഷ്ണുതയ്‌ക്കും സമവായത്തിനും സഹായകമാവും” ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ ചരിത്ര നിമിഷത്തില്‍ ഒരു തിരിഞ്ഞുനോട്ടത്തിന്റെ അനിവാര്യതയിലേക്കാണ് അനുസ്മരണത്തിന് ആരംഭം കുറിച്ച സ്പീക്കര്‍ വിരല്‍ചൂണ്ടിയത്. ജനാധിപത്യത്തിന്റെ പാഠശാലയായ നിയമസഭ തുടങ്ങിവച്ചവ പൂര്‍ണതയിലെത്തിക്കാനായോ? ജനങ്ങളാഗ്രഹിക്കുന്ന വേഗതയെ തടസപ്പെടുത്തുന്നതിനെ മറികടക്കാന്‍ നിയതമായ യോജിപ്പിന്റെ അനിവാര്യതയും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

പണമുള്ളവനുമാത്രം വോട്ടവകാശമുള്ള സാഹചര്യങ്ങളെ മറികടന്ന് സമ്പൂര്‍ണ്ണ ജനായത്തം നടപ്പാക്കിയ കേരളം ഏറെ മാറി എന്നവകാശപ്പെട്ട മുഖ്യമന്ത്രി വിദ്യാഭ്യാസം കൂടിയെങ്കിലും നിലവാരം താണുപോയതില്‍ കുണ്ഠിതപ്പെട്ടു. 60 വര്‍ഷം മുമ്പ് കുമാരനാശാന്റെയും അയ്യങ്കാളിയുടെ ഗാംഭീര ശബ്ദം മുഴങ്ങിയ പ്രജാസഭ ചേര്‍ന്നത് വിജെടി ഹാളിലായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഓ.രാജഗോപാല്‍ ഏറ്റുപിടിച്ചു. വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടണമെന്ന് ഒ.രാജഗോപാല്‍ നിര്‍ദ്ദേശിച്ചതിന് മറുപടി ഒന്നും വന്നില്ല.

സഹിഷ്ണുതയാണെല്ലാവരും പറയുന്നത്. ഗാന്ധിവധം ആര്‍എസ്എസിനുമേല്‍ കെട്ടിവയ്‌ക്കാന്‍ തിടുക്കം കാട്ടുന്നതിനെ രാജഗോപാല്‍ ചോദ്യം ചെയ്തു. അത് തിരുത്താന്‍ മുഖ്യമന്ത്രിയോ രേഖയില്‍ നിന്ന് നീക്കാന്‍ സ്പീക്കറോ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

26-ാം വയസ്സില്‍ എംഎല്‍എയും 29-ാം വയസ്സില്‍ മന്ത്രിയുമായി ആദ്യം കാലെടുത്തുവച്ച ശ്രീകോവിലാണിതെന്നുപറഞ്ഞ പ്രതിപക്ഷനേതാവ് വികസനത്തിന് സഹകരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം വി.എസ്.അച്യുതാനന്ദന്‍ എഴുതിവായിച്ച പ്രസംഗം തപ്പിത്തടഞ്ഞപ്പോള്‍ മലര്‍മഞ്ചല്‍ തോളിലേറ്റിയതിന്റെ കിതപ്പാണോ എന്നാരും ഓര്‍ത്തുപോകും.

30-ാം വയസ്സില്‍ എട്ടംഗ ലീഗ് നേതാവായി പിതാവ് സി.എച്ച്.മുഹമ്മദ് കോയ പ്രസംഗിക്കാന്‍ നിന്ന അതേസ്ഥലത്ത് ആ പദവിയില്‍ പ്രസംഗിക്കാന്‍ ലഭിച്ച ആഹ്ലാദം എം.കെ.മുനീര്‍ മറച്ചുവച്ചില്ല. നിയമനിര്‍മ്മാണസഭയില്‍ മൂന്നാം തലമുറക്കാരനായി താനുമെത്തിയതിലാണ് കെ.ബി.ഗണേശ്കുമാറിന് സന്തോഷം. കീഴൂട്ട് രാമന്‍പിള്ള പ്രജാസഭയില്‍. ആര്‍.ബാലകൃഷ്ണപിള്ള കേരള നിയമസഭയില്‍ എംഎല്‍എയും മന്ത്രിയും. അതേപാതയില്‍ താനും. സഭാ വേദികള്‍ അന്യന്റെ അടുക്കളക്കാര്യങ്ങള്‍ വലിച്ചിഴക്കുന്നതിലെ അമര്‍ഷം ഗണേശ് അടക്കിവച്ചില്ല.

കേരളത്തിന്റെ താളം സഹകരണത്തിന്റേതാണെന്ന സാക്ഷ്യവും കേട്ടു. ജയലളിതയ്‌ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയും ഒരേ വണ്ടിയില്‍ ചെന്നൈയില്‍ എത്തിയത് ഉദാഹരണം. ഇത് ”ഒരു വാഴക്കൂമ്പില്‍ തേന്‍കുടിക്കുമ്പോലെ”യാണെന്ന് പക്ഷേ ആരും പറഞ്ഞില്ല. പിണറായി വിജയന്‍ ഈശ്വര വിശ്വാസിയല്ല. പക്ഷേ ഇഎംഎസ് ഇരുന്ന കസേരയില്‍ വിജയനെ എത്തിച്ചത് ഈശ്വരനാണെന്ന പി.സി.ജോര്‍ജ്ജിന്റെ വാക്കുകളെ മുഖ്യമന്ത്രി എങ്ങനെ സഹിച്ചു എന്നറിയില്ല.

മന്ത്രിമാരായ ഇ.ചന്ദ്രശേഖര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സി.കെ.നാണു, എ.കെ.ശശീന്ദ്രന്‍, എന്‍.വിജയന്‍ എന്നിവരും സംസാരിച്ചു. സഹകരണവും ഒരുമിച്ചുനില്‍ക്കലുമാണേവരുടെയും ആഗ്രഹം. ‘ഒരുനുള്ളു പൂവിറുത്ത് മാലകോര്‍ക്കാം’ എന്ന മോഹം ഇന്നലെ കണ്ടില്ല, ഇനി നാളെ കാണാനും വഴിയില്ല.

മത്സ്യവും മദ്യവും ചേരുംപടിയാണ് ഒരു മണിക്കൂര്‍ ചോദ്യോത്തര സമയത്തിലെ 95 ശതമാനവും ചോദ്യവും ഈ വിഷയത്തില്‍, ഒടുവില്‍ കയറും. മദ്യപിച്ച് മുടിഞ്ഞാല്‍ കയറേ ശരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.