സമാധി വാര്‍ഷികസമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ചവറ: നാട്ടില്‍ രൂക്ഷമായി നടമാടിയ അനാചാരങ്ങള്‍ക്കും അസമത്വത്തിനും എതിരെ ശക്തമായി പോരാടിയ ഋഷിവര്യനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പന്മന ആശ്രമ തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നടന്ന വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 93-ാമത് സമാധിവാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്‌കാരമായ സനാതനധര്‍മ്മം ആരും സ്ഥാപിച്ചതല്ല. മറ്റ് രാജ്യങ്ങളുടെ എല്ലാം സംസ്‌കാരങ്ങള്‍ തകര്‍ന്നിട്ടും നമ്മുടെ സനാതനസംസ്‌കാരം കോട്ടം കൂടാതെ നിലനില്‍ക്കുന്നത് അത് സത്യവും ജീവിതവുമായതുകൊണ്ടാണ്. സമ്പര്‍ക്കവും കൂട്ടായ്‌മയുമാണ് ചട്ടമ്പിസ്വാമികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചുതന്നത്. അതിനെ മാതൃകയാക്കണം. ജനങ്ങളുടെ കണ്ണീരൊപ്പി അവര്‍ക്കൊപ്പം ജീവിച്ച മനുഷ്യസ്‌നേഹിയായിരുന്നു സ്വാമികളെന്നും കുമ്മനം പറഞ്ഞു.
















