Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരാചാര്യ കൃതികള്‍ ദിവസവും പഠിക്കുക: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:27 pm IST
in Kerala

അദ്വൈത പ്രചാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബിടിഎച്ചില്‍ നടന്ന ജഗദ്ഗുരു ശ്രീശങ്കര ജയന്തി ആഘോഷത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു. സ്വാമി ശിവ സ്വരൂപാനന്ദ, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, അഡ്വ. വി. പി. സീമന്തിനി, ടി. കെ. സുകുമാരന്‍ സമീപം.

കൊച്ചി: ശ്രീശങ്കര ജയന്തി ആഘോഷ വേളയില്‍ ആചാര്യരുടെ കൃതികള്‍ ദിവസവും കുറച്ചെങ്കിലും പഠിക്കാന്‍ തീരുമാനിക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഇടപ്പള്ളി അദ്വൈത പ്രചാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആദിശങ്കര ജയന്തി ആഘോഷ-അദ്വൈത സമ്മേളന പരിപാടിയില്‍ മുഖപ്രഭാഷണം നടത്തുകയായിരുന്നു.

സമ്മേളനത്തിന് സ്വാമി ചിദാനന്ദപുരി ദീപം കൊളുത്തി. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വിസി: ഡോ. കെ. എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. സ്വാമി ശിവസ്വരൂപാനന്ദ സംസാരിച്ചു. അഡ്വ. വി.പി. സീമന്തിനി സ്വാഗതവും ടി. കെ. സുകുമാരന്‍ നന്ദിയും പറഞ്ഞു.

ശങ്കരാചാര്യര്‍ അദ്വൈതദര്‍ശന സ്ഥാപകനല്ല, സംസ്ഥാപകന്‍ അഥവാ പ്രചാരകനാണെന്നും ചിദാനന്ദപുരി വിശദീകരിച്ചു. അദ്വൈതം വേദാന്തദര്‍ശനമാണ്; അനാദിയാണ്. അപചയം സംഭവിച്ചപ്പോള്‍ അതിനെ പുനഃസ്ഥാപിക്കുകയായിരുന്നു ശങ്കരന്‍.

ഭാഷ്യകാരനായ ഭഗവാന്‍ ശങ്കരന്റെ ജീവിതകാലത്തില്‍ തര്‍ക്കമുണ്ട്. ജീവചരിത്രങ്ങളല്ല, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെ വിവരങ്ങളാണ് ആധികാരികം. ധാര്‍മ്മികമായി ഏറെ നാശോന്മുഖമായിരുന്ന കാലത്താണ് അദ്ദേഹം ജീവിച്ചത്; ഭഗവാന്‍ ശ്രീബുദ്ധന്റെ കാലത്തിനു തൊട്ടുപിന്നാലെ. വേദത്തിലധിഷ്ഠിതമായ ധര്‍മ്മ വ്യവസ്ഥയായിരുന്ന സമൂഹം കാലക്രമത്തില്‍ ആചാരം മാത്രം പിന്തുടര്‍ന്നു. ഹോമപ്പുകയുടെ സ്ഥാനത്ത് ജന്തുക്കളുടെ രക്തവും ശാന്തിമന്ത്രത്തിനു പകരം മൃഗക്കരച്ചിലുമൊക്കെയായപ്പോഴാണ് ബുദ്ധന്‍ വന്നത്.

അദ്ദേഹം വേദധര്‍മ്മം ഉപദേശിച്ച് പ്രചരിപ്പിച്ചു. പക്ഷേ, അതിന് വേദമാണ് ആധാരമെന്ന് പറയാന്‍ മെനക്കെട്ടില്ല. ബുദ്ധശിഷ്യന്മാര്‍ അതിനെ ശൂന്യവാദമെന്നും വേദ നിഷേധമെന്നും പേരിട്ടുവിളിച്ചു. പില്‍ക്കാലത്ത് ശങ്കരാചാര്യര്‍ ബുദ്ധന്‍ പറഞ്ഞതും വേദമാണെന്ന് സ്ഥാപിച്ചു. പ്രകാശം ഇല്ലായ്‌മയല്ലാതെ ഇരുട്ട് ഇല്ലാത്തതുപോലെ, ശൂന്യത എന്നൊന്നില്ലെന്ന് സ്ഥാപിച്ചു. ഇതിന് യുക്തിയുടെ ദണ്ഡാണ് വിനിയോഗിച്ചത്. അതാണ് മുളവടികൊണ്ട് ബുദ്ധാനുയായികളെ ശങ്കരന്‍ തല്ലിയോടിച്ചെന്നു ചിലര്‍ പറയുന്നത്.

ശങ്കരന്‍ വേദസാരത്തെയും സന്ദേശത്തെയും പുനഃസ്ഥാപിച്ചു. അതേസമയം ബുദ്ധ സമ്പ്രദായങ്ങളില്‍നിന്നുള്ളതുള്‍പ്പെടെ നല്ലതെന്തിനേയും ഉള്‍ക്കൊണ്ടു. അന്നുവരെ സന്യാസിമാര്‍ക്ക് സ്ഥിരതാമസം പാടില്ലെന്നായിരുന്നു വിധി. ശങ്കരന്‍ ബുദ്ധ സങ്കല്‍പ്പം ഉള്‍ക്കൊണ്ട് മഠങ്ങള്‍ സ്ഥാപിച്ചു.

നിരതിശയമായ, നിരപേക്ഷമായ സുഖം തേടലാണ് ജീവിത ലക്ഷ്യം. അത് മോക്ഷത്തിലൊക്കെ എത്തിച്ചുകൊള്ളും. ഈ ജഗത്ത് എന്ത്, ഈശ്വരനാര്, ജീവന്‍ എന്ത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലും അറിവുതേടലുമാണ് യഥാര്‍ത്ഥ അറിവ്. മൂന്നും ഒന്നാണെന്ന് തിരിച്ചറിയും. അതാണ് വേദാന്തം, അതാണ് അദ്വൈതം. ഈ അദ്വൈതത്തെ സംസ്ഥാപനം ചെയ്തയാളാണ് ഭാഷ്യകാരനായ ശങ്കരന്‍. അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധയോടെ അനുധാവനം ചെയ്യുക. ദിവസവും ശങ്കരാചാര്യ കൃതികള്‍ കുറച്ചുവീതം പഠിക്കും എന്ന് തീരുമാനിക്കുക, സ്വാമി അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.