വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മ്മയെ സഹകളിക്കാര്‍ അഭിനന്ദിക്കുന്നു
മൊഹാലി: സന്ദീപ് ശര്‍മയുടെ ഉശിരന്‍ ബൗളിംഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. ഐപില്ലില്‍ അവര്‍ പത്ത് വിക്കറ്റിന് ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു.
സന്ദീപ് ശര്‍മ്മ 20 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ഡല്‍ഹി ഡയര്‍ഡെവിള്‍സ്് 17.1 ഓവറില്‍ 67 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റേന്തിയ കിങ്‌സ് ഇലവന്‍, നായകന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വേഗത്തിലടിച്ചെടുത്ത അര്‍ധ സെഞ്ചുറിയില്‍ വിക്കറ്റ് നഷ്ടം കൂടാതെ 7.5 ഓവറില്‍ 68 റണ്‍സ് നേടി.
ഗുപ്റ്റില്‍ 27 പന്തില്‍ ആറുഫോറും മൂന്ന് സിക്‌സറുപൊക്കി 50 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 16 റണ്‍സോടെ ആംലയും പുറത്തായില്ല. മിന്നുന്ന ബൗളിംഗില്‍ ഡല്‍ഹിയുടെ ബാറ്റിംഗ് നിര പിച്ചിചീന്തിയ സന്ദീപ ശര്‍മയാണ് കളിയിലെ കേമന്‍. മലായാളി താരം സഞ്ചു വി സാംസണ്‍ (5), എസ്.ഡബ്്‌ളീയു. ബില്ലിംഗ്‌സ് (0), എസ്.എസ്.അയ്യര്‍ (6), കെ.റബാഡ (11) എന്നിവരാണ് സന്ദീപിന് മുന്നില്‍ മുട്ടുമടക്കിയത്.
കരുണ്‍ നായരുടെ നായകത്വത്തില്‍ കളിക്കാനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു . സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുളളപ്പോള്‍ അവര്‍ക്ക് ഓപ്പണര്‍ ബില്ലിംഗ്‌സിനെ പൂജ്യത്തിന് നഷ്ടമായി. സന്ദീപ് ശര്‍മയാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിക്ക് കരകയറാനായില്ല. നായകന്‍ കരുണ്‍ നായരുള്‍പ്പെടെയുളളവര്‍ പൊരുതാതെ കീഴടങ്ങി. എട്ട് ബാറ്റ്‌സ്്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 18 റണ്‍സ് നേടിയ ആന്‍ഡേഴ്‌സണാണ് അവരുടെ ടോപ്പ് സ്‌കോറര്‍.
കിങ്‌സ് ഇലവന്റെ ആര്‍.ആര്‍.പട്ടേലും വി.ആര്‍.ആരോണും രണ്ടു വിക്കറ്റുകള്‍ വീതം നേടി. എം.എം.ശര്‍മയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡല്‍ഹിയെ ചെറിയ സ്‌കോറിലൊതുക്കിയ കിങ്‌സ് ഇലവന്‍ അതിവേഗത്തില്‍ വിജയം പിടിച്ചെടുത്തു. അടിച്ചു തകര്‍ത്ത നായകന്‍ ഗുപ്റ്റിലാണ് 7.5 ഓവറില്‍ ടീമിന് വിജയം സമ്മാനിച്ചത്.
ഈ വിജയത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പോയിന്റു നിലയില്‍ അഞ്ചാംസ്ഥാനത്തേയ്‌ക്ക് കയറി. ഒമ്പതു മത്്‌സരങ്ങളില്‍ അവര്‍ക്ക് എട്ടു പോയിന്റായി. അതേസമയം ഡല്‍ഹിയുടെ അഞ്ചാം തോല്‍വിയാണിത്. ഇതോടെ അവര്‍ പോയിന്റു നിലയില്‍ ഏറ്റവും പിന്നിലായി.
സ്‌കോര്‍: ഡല്‍ഹിഡയര്‍ഡെവിള്‍സ്:17.1 ഓവറില്‍ 67ന് പുറത്ത്.കിങ്‌സ് ഇലവന്‍ പഞ്ചാബ് : 7.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 68.
















