ന്യൂദല്‍ഹി: ഹരിദ്വാറിലെ പതഞ്ജലി യോഗ പീഠത്തില്‍ ആരംഭിച്ച പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ മേഖലയിലെ ഗവേഷണം ലക്ഷ്യമിട്ടുള്ളതാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. ചികില്‍സാ പരീക്ഷണം, ഔഷധ പരിശോധന, ഔഷധങ്ങളുടെ കണ്ടെത്തല്‍, ഗുണനിലവാരം ഉറപ്പാക്കല്‍, ഔഷധ സുരക്ഷ, മാറാവ്യാധികളുടെ പഠനം, ഫാര്‍മക്കോളജി തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങള്‍.
നാം അഭിമാനം കൊള്ളുന്ന പൈതൃകത്തെ ഹനിക്കുകയോ, മറക്കുകയോ ചെയ്യില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ജനങ്ങള്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പങ്കാളികളാകാന്‍ മോദി ആഹ്വാനം ചെയ്തു. ആരോഗ്യത്തിന്റെയും സൗഖ്യങ്ങളുടെയും വിവിധ വശങ്ങള് ഉള്‍ക്കൊള്ളുന്ന പുതിയ ആരോഗ്യനയത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
ശുചിത്വമാണ് ആരോഗ്യസംരക്ഷണത്തിന്റെ മുഖ്യവശമെന്നും അദ്ദേഹം പറഞ്ഞു. ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരോടൊപ്പം അദ്ദേഹം ഡ്രഗ് ഡിസ്കവറി ആന്റ് റിസര്‍ച്ച് ലബോറട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ലോക ആയുര്‍വേദ സസ്യ എന്സൈക്ലോപീഡിയയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: