പാക്ക് ചാരന്‍ അഫ്താബ് അലി
ലക്നൗ: യുപിയിലെ ഫൈസാബാദില്‍ നിന്ന് പാക്ക് ചാരന്മാരെ അറസ്റ്റു ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഫൈസാബാദില്‍ നിന്ന് അഫ്താബ് അലിയെയാണ് അറസ്റ്റു ചെയ്തത്.
യുപി ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍വച്ച് മുംബൈയില്‍ നിന്ന് അല്‍താഫ് ഭായി ഖുറേഷിയെന്ന പാക്ക് ചാരനെയും പിടിച്ചു.
കുഴല്‍പ്പണ റാക്കറ്റിലെ കണ്ണിയായ ഖുറേഷിയില്‍ നിന്ന് 70 ലക്ഷം രൂപയും പിടിച്ചെടുത്തു. മൂന്നു വര്‍ഷമായി അഫ്താബ് അലി പാക്ക് ചാരനാണെന്ന് പോലീസ് പറഞ്ഞു.
















