Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപദേഷ്ടാവ് മുഖ്യമന്ത്രിക്ക്, പോലീസിനല്ല-സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:03 pm IST
in Kerala

പോലീസ് മേധാവിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാറിന് സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് നല്‍കുന്നു -ജന്മഭൂമി

തിരുവനന്തപുരം: തനിക്കു മുകളില്‍ മുഖ്യമന്ത്രി മാത്രമെന്ന് സൂചന നല്‍കി സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇന്നലെ വൈകിട്ട് നാലു മണിയോടെ പോലീസ് ആസ്ഥാനത്തെത്തി സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായി ചുമതലയേറ്റു.

പിന്നീടു മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവാവു മാത്രമാണന്നു സെന്‍കുമാര്‍ പറഞ്ഞത്. പോലീസിന് ഉപദേഷ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം പോലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായാണ് സംസ്ഥാനസര്‍ക്കാരുമായി നിയമപോരാട്ടം നടത്തി സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പോലീസ് മേധാവി സ്ഥാനത്തേക്ക് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തുന്നത്.

പോലീസ് ആസ്ഥാനത്തടക്കം അടുത്തദിവസങ്ങളില്‍ നടന്ന അഴിച്ചുപണിയെക്കുറിച്ച് ആശങ്കയില്ല. ഇപ്പോഴുള്ള എല്ലാ ഉദ്യോഗസ്ഥരും മുമ്പ് തന്റെ കീഴില്‍ ജോലി ചെയ്തിരുന്നവരാണ്. അവരുടെ എ, ബി, സി, ഡി അടക്കം എല്ലാവിവരവും അറിയാം. ഇത് അവര്‍ക്കും അറിയാം. അതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ല. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും വിഘാതം സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ നഷ്ടപ്പെട്ട സര്‍വീസ് കാലയളവ് സംബന്ധിച്ചും ചീഫ്‌സെക്രട്ടറി വ്യാജരേഖ ചമച്ചെന്ന പരാതിയിലും പ്രതികരിക്കാനില്ല. യുഎപിഎ വകുപ്പ് ചുമത്തിയത് പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാവേലിക്കര കോടതിവിധി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയവും നിയമവും രണ്ടല്ല. സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്‌ട്രീയകൊലപാതകങ്ങള്‍ വര്‍ധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവര്‍ക്കും സുരക്ഷ നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവയ്‌ക്കും. സ്ത്രീസുരക്ഷ എത്രകണ്ട് മികച്ചതാക്കാമോ അത്രയും മികച്ചതാക്കും. സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ മാറിയ ലോകത്ത് പോലീസ് സേനയും അത് പരമാവധി പ്രയോജനപ്പെടുത്തണം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ക്യാമറവച്ച് നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ സുരക്ഷ പരമാവധി വര്‍ധിപ്പിക്കാം. ഓപ്പറേഷന്‍ ബിഗ് ഡാഡി, കാവല്‍ക്കണ്ണ് തുടങ്ങിയ പദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. പോലീസ് ജനങ്ങളോട് ആത്മാര്‍ഥമായും നിയമപരമായും പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ എല്ലായ്‌പ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാല് റേഞ്ച് യോഗങ്ങള്‍ നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും. മുഖ്യമന്ത്രി സമയം നല്‍കുന്നതനുസരിച്ച് അദ്ദേഹത്തെ നേരില്‍ കാണുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.