Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘അമ്മ’യ്‌ക്കെതിരെ പെണ്‍മക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 07:20 pm IST
in Vicharam

മാട്ടപ്പരിപാടികള്‍ക്ക് പേര് കേട്ട മലയാളസിനിമയുടെ അണിയറക്കാര്‍ക്ക് ഞെട്ടലുണ്ടാക്കി പെണ്‍പടയുടെ ഒത്തുചേരല്‍. പ്രമുഖ നടിക്കേറ്റ പീഡനവും പ്രമുഖ നടനെ പഴിചാരി പ്രമുഖ ചാനലിലെ പ്രമുഖ ഊത്തുകാരന്റെ കുഴലൂത്തും ഒക്കെക്കൂടി കലക്കി വഷളാക്കിയ ചളിപ്പാടത്താണ് വിസിഐസി പിറന്നുവീഴുന്നത്. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന പുത്തന്‍ സംഘടനയുടെ പേര്.

ആകെയൊരു ആശങ്കയുള്ളത് സംഘടനയ്‌ക്ക് ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേള്‍ക്കുമ്പോഴാണ്. അത്രയ്‌ക്ക് രാശിയാണ് സഖാവിന്റെ അനുഗ്രഹത്തിന്. ജിഷ്ണുപ്രണോയ് മുതല്‍ മംഗളം ചാനല്‍ വരെ പിണറായി ഇടതുകൈകൊണ്ട് ആശീര്‍വദിച്ചതിന്റെ ഫലം ഏറെ വൈകാതെ അനുഭവിച്ചതാണ്. എല്ലാം അറിഞ്ഞുവെച്ചോണ്ടാണോ മഞ്ജുവും കൂട്ടരും ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് അറിയില്ല.

വാളയാര്‍ പരമശിവത്തിന്റെ റണ്‍വേയിലേക്കാണ് രണ്ടും കല്‍പിച്ച് പെണ്‍പട ഇറങ്ങുന്നത്. അമ്മയുടെ വാത്സല്യവും കരുതലും ആണ്‍മക്കള്‍ക്ക് മാത്രമായാല്‍ പിന്നെ എന്താ ചെയ്‌ക? പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ തലതൊട്ടപ്പന്മാര്‍ക്ക് താല്‍പര്യം സംശയത്തിന്റെ മുന തങ്ങള്‍ക്ക് നേരെ തിരിയരുത് എന്നത് മാത്രമായിരുന്നു. അതുകൊണ്ട് കൂട്ടിവായിക്കാന്‍ തുനിഞ്ഞവര്‍ക്കെതിരെയെല്ലാം അവര്‍ പല്ലും നഖവും ഉപയോഗിച്ചു.

അഭിനയത്തിന് മുതല്‍ വിതരണത്തിനും പ്രദര്‍ശനത്തിനും വരെ വിലക്കേര്‍പ്പെടുത്തുന്ന രാക്ഷസരാജാക്കന്മാര്‍ അത്ര ഇന്നസെന്റാവുന്നത് മലയാളിയുടെ പൊതുബോധത്തെ ചോദ്യംചെയ്യുന്ന ഒന്നാണല്ലോ. സുകുമാരനും തിലകനും സംവിധായകന്‍ വിനയനും അലി അക്ബറുമെല്ലാം സിനിമയിലെ വല്യേട്ടന്മാര്‍ക്കുമുന്നില്‍ തല കുനിക്കാന്‍ തയ്യാറാവാത്തവരാണ്. മുരളിയും സുരേഷ്‌ഗോപിയും ജഗതി ശ്രീകുമാറുമൊക്കെ ആരെയും ഭയന്ന് അഭിപ്രായങ്ങള്‍ പൊതിഞ്ഞുവച്ചിട്ടുമില്ല. സ്റ്റൂളിട്ട് പൊക്കം കൂട്ടുന്നവന്റെ താന്തോന്നിത്തമാണ് സിനിമയുടെ മാര്‍ക്കറ്റ് നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ ആണായിപ്പിറന്ന അവരാരും ഒരും ബദല്‍ സംഘടനയെക്കുറിച്ച് ആലോചിച്ചില്ല. അമ്മയെ മാനിച്ചും മാനിക്കാതെയും അങ്ങേയറ്റം ഇന്നസെന്റായി അവര്‍ ആ തട്ടില്‍തന്നെ നടിച്ചും നടിക്കാതെയും കാലം കഴിച്ചു.

എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. അമ്മയ്‌ക്ക് തങ്ങളെ സംരക്ഷിക്കാനാവില്ലെന്ന വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു പെണ്‍സംഘം ആവലാതികള്‍ പറഞ്ഞ് മടുത്ത് പുറത്തിറങ്ങുന്നു. അണിയറയിലെ അന്തര്‍നാടകങ്ങള്‍ക്ക് ക്രിമിനല്‍ ഗൂഢാലോചനയുടെ പിന്‍ബലമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരാള്‍ അതിന് നായികയാവുന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത അഭിനേതാക്കള്‍ ഒത്തുകൂടുകയാണെന്ന് അവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ സൃഷ്ടിക്കുന്ന തലവേദനയ്‌ക്ക് അവര്‍ കണ്ടെത്തുന്ന മറുമരുന്നാണ് വിസിഐസി എന്ന സംഘടന.

തുറന്നുപറച്ചിലുകള്‍ പോലും കാമവെറിയന്മാരുടെ കൗതുകങ്ങള്‍ക്ക് വിധേയമാകുന്ന പുതിയ കാലത്താണ് മലയാളസിനിമയില്‍ ഈ ചെറുചലനം സൃഷ്ടിക്കപ്പെടുന്നത്. തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും ടെക്‌നീഷ്യന്മാരും ഒക്കെയടങ്ങുന്ന സംഘടനകള്‍ തമ്മിലടിച്ചും നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും നിര്‍ത്തിവച്ചും ചാനലിലെ ഊത്തുകാര്‍ക്കുമുന്നില്‍ അണിനിരന്ന് പരസ്പരം അധിക്ഷേപിച്ചും തിമിര്‍ത്തപ്പോള്‍ അതിനിടയില്‍ നുഴഞ്ഞുകയറിയാണ് സിനിമയിലെ പുട്ടുകച്ചവടക്കാരന്‍ വല്യ മൊതലാളിയായത്. രാഷ്‌ട്രീയം മുതല്‍ ഗുണ്ടായിസവും പീഡനവും വരെ സകല തൊട്ടിത്തരങ്ങളും ആരാരും ചോദിക്കാനില്ലാതെ നടമാടുകയായിരുന്നു ഈ മേഖലയില്‍. ചോദിക്കാനും ചോദ്യം ചെയ്യാനും തങ്ങള്‍ക്കും ഒരു വേദി ഉണ്ടാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തിന്മേലാകണം ഈ വിമന്‍ കളക്ടീവ്.

സിനിമ സംസ്‌കാരത്തെ ഉയര്‍ത്തുന്ന കലയാണെന്നാണല്ലോ വെയ്‌പ്. ആ സാംസ്‌കാരികമണ്ഡലത്തിലെ ചില കലാപരിപാടികള്‍ പുതിയ സംഘടനക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നവയാണ്…… ഒന്ന്: സിനിമാ ഷൂട്ടിങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗികപീഡനനിരോധനനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. രണ്ട്: സെറ്റുകളില്‍ ലൈംഗികപീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. മൂന്ന്: സിനിമയുടെ സാങ്കേതികമേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കാന്‍ അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. നാല്: സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിനുള്ള സൗകര്യം സജ്ജമാക്കണം………

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.