കോഴിക്കോട്: മാതൃഭൂമി മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ സി.നാരായണനെ മാനേജ്മെന്റ് പിരിച്ചുവിട്ടു. മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിലുള്ള അമര്ഷത്തെതുടര്ന്നാണ് മാനേജ്മെന്റിന്റെ പിരിച്ചുവിടല്‍ നടപടിയെന്ന് പത്രപ്രവര്ത്തകയൂണിയന് ആരോപിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാസെക്രട്ടറിയും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന് ഭാരവാഹിയുമായിരുന്നു നാരായണന്.
പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട്ട് മാതൃഭൂമി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ. പ്രേംനാഥ്, ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: