Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അറിയേണ്ടത് ഗുരുതത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:26 am IST
inSamskriti

ബോധം വര്‍ദ്ധിപ്പിക്കാനുള്ള ഋഷിമാര്‍ഗ്ഗങ്ങളിലൂടെയുള്ള ശ്രമങ്ങളും ശാസ്ത്രത്തിന്റെ ഭൗതികമായ പരീക്ഷണ നിരീക്ഷണങ്ങളും ലോകജീവിതത്തെ സാരമായി സ്വാധീനിച്ചുവരുന്നു. സത്യാന്വേഷണമാണെങ്കിലും രണ്ടും രണ്ടു രീതിയിലാണ്. ഒന്ന് വ്യക്തിയുടെ ഉള്ളിലൂടെയുള്ള വഴി, മറ്റേത് പുറം ലോകത്തെ ആസ്പദമാക്കിയുള്ളതും. ബോധത്തിന്റെ ഉണര്‍ച്ചകളിലൂടെയാണു ഭാരതീയ സംസ്‌കാരം പഴയകാലങ്ങളില്‍ പുറം ലോകത്തിന്റെ നേരുകളും ഗ്രഹിച്ചത് എന്ന് ചരിത്രം പറയുന്നു. അഥവാ പൗരാണിക മനീഷികള്‍ സ്വന്തം ബോധത്തിന്റെ തെളിച്ചങ്ങളിലൂടെ സ്ഥൂലത്തിനുപിന്നിലുള്ള സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളെ അറിഞ്ഞു. മനുഷ്യവ്യക്തിത്വത്തിന്റെ വികാസവും ശാസ്ത്രവും ആ വഴിയില്‍ ഒന്നു ചേര്‍ന്നു. ‘യാ നിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ’ (എല്ലാവരും രാത്രിയില്‍ ഉറക്കത്തില്‍ കഴിയുമ്പോള്‍ ഇന്ദ്രിയങ്ങളഞ്ചും അടങ്ങി ബോധമുദിച്ചയാള്‍ ഉണര്‍ന്നിരിക്കുന്നു) എന്ന് ഭഗവദ് ഗീത വെളിവാക്കുന്ന രഹസ്യം അതായിരിക്കണം..

കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച തത്ത്വജ്ഞാനികളില്‍ ഒരാളായ ഗുര്‍ജ്ജീഫ് (ജോര്‍ജ്ജ് ഇവാനോവിച്ച് ഗുര്‍ജ്ജീഫ് – ഗ്രീക്ക് അര്‍മ്മീനിയന്‍ വംശജന്‍ ) സമാനമായ ഒരാശയം മുന്നോട്ടു വെച്ചിരുന്നു. മനുഷ്യന്‍ ജീവിക്കുന്നതും മരിക്കുന്നതും ഉറക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശയം ഗീതയിലെ തത്വവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഗുര്‍ജ്ജീഫിന്റെ തിരിച്ചറിവ് ഗീതയിലെ മേല്‍പറഞ്ഞ വരികളുമായി പരിചയപ്പെട്ടിട്ടായിരുന്നുവോ എന്നറിയില്ല.

ആത്മബോധം വികസിക്കുന്നതിന് പല പടവുകളും ഉണ്ട് എന്നാണു എന്റെ ഗുരുവില്‍ നിന്ന് (നവജ്യോതി ശ്രീ കരുണാകര ഗുരു) കേട്ടിട്ടുള്ളത്. പത്ത് അവസ്ഥകളെ പറ്റി ഗുരു പറയുന്നു. ഒരവസ്ഥ കടക്കാന്‍ ഒരാള്‍ക്ക് പ്രാപ്തി നല്‍കുന്ന ഉണര്‍ച്ചകള്‍ നേടാന്‍ തന്നെ ഒരുപാടു ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യത്തിലും ഇതേപ്പറ്റി ധാരണകളുണ്ട്. (‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ / ശിവനെ കാണാകും ശിവശംഭോ’ എന്ന സ്തുതി ഓര്‍മ്മ വരികയാണ്. ഭാഗവതത്തില്‍ പറയുന്ന വ്യത്യസ്തലോകങ്ങളും ജീവന്റെ അവസ്ഥാന്തരങ്ങളുമായി ബന്ധപ്പെട്ടതാണെന്നു തോന്നുന്നു.) പ്രാപ്തനായ ഒരു ഗുരുവിനെ കിട്ടിയാല്‍ അര്‍പ്പണബോധത്തോടെ ഗുരുവിന്റെ ആജ്ഞകള്‍ പാലിച്ചാല്‍ ഈ പരിണാമപ്രക്രിയ വേഗത്തിലാകുന്നു. ഉറങ്ങിയും മയങ്ങിയും കഴിയുന്നവരെ ഉണര്‍ത്താന്‍ ഉണര്‍ന്നവര്‍ തന്നെ വേണമല്ലോ.

ജീവിതത്തിലും മരണത്തിലും ഉണര്‍ന്നു കഴിയുന്ന ജ്ഞാനികളായ മഹാത്മാക്കളാണു ഗുരുക്കന്മാരാവുന്നത്. ആത്മസാക്ഷാല്‍ക്കാരത്തിന്റെ പല പടവുകളും കടന്ന് ആത്മീയമായ ഉന്നതികളിലെത്തിയ ഉണര്‍ച്ചയില്‍ കഴിയുന്ന ഒരു ഗുരുവിന്റെ അടുത്ത് ജന്മാന്തരബന്ധം കൊണ്ടാവാം കുറെ പേര്‍ എത്തുന്നത്. അവര്‍ക്ക് കഴിയാവുന്നത്ര ഉണര്‍ച്ചകളിലേക്ക് അവരെ കൊണ്ടുപോകാന്‍ ആ ഗുരു ശ്രമിക്കും. ആ ഗുരുവിനെ ഏകാഗ്രതയോടെ ശരണം പ്രാപിക്കുന്ന ഒരു വ്യക്തിയുടെ പൂര്‍വജന്മാര്‍ജ്ജിതമായ ശരിതെറ്റുകള്‍ കണ്ട് അവ തിരുത്തി മുന്നേറാനുള്ള ജീവിതാനുഭവങ്ങള്‍ ആ ഗുരു അല്ലെങ്കില്‍ ഗുരുകാരുണ്യം കൊണ്ട് പ്രകൃതി അവര്‍ക്ക് നല്‍കും. ബ്രഹ്മനിശ്ചിതരായ ഗുരുക്കന്മാരില്‍ നിന്നാണു ഈ വിധം പരിണാമത്തെ ത്വരിതപ്പെടുത്തുന്ന അനുഭവമുണ്ടാകുന്നത്.

ബ്രഹ്മനിശ്ചയം കൊണ്ട് വരുന്ന ഗുരുവിനെ അറിയാതെ പോകുന്നവരുടെ പല ആത്മീയപ്രവര്‍ത്തനങ്ങളും വൃഥാവിലാകുന്നു പോലുമുണ്ട് എന്നാണു ഗുരുതത്ത്വത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗുരുഗീത (സ്‌കന്ദപുരാണാന്തര്‍ഗ്ഗതം) ബോധിപ്പിക്കുന്നത്. വേദശാസ്ത്രപുരാണാനി ഇതിഹാസാദികാനി ച/ മന്ത്രയന്ത്രാദിവിദ്യാനാം മോഹനോച്ചാടനാദികം

ശൈവശാക്താഗമാദീനിഹ്യന്യേ ച

ബഹവോ മതാഃ

അപഭ്രംശാഃ സമസ്താനാം ജീവാനാം ഭ്രാന്തചേതസാം

ജപസ്തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച

(വേദശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും മന്ത്രയന്ത്രാദിവിദ്യകള്‍ കൊണ്ടുള്ള അടുപ്പിക്കല്‍, പുറത്താക്കല്‍ എന്നിവയും ശൈവശാക്താഗമങ്ങളും മറ്റ് ഒരുപാട് മതങ്ങളും എല്ലാം വിഭ്രമങ്ങളില്‍ പെട്ട ജീവന്മാരുടെ അപഭ്രംശങ്ങളാണ്. ജപം, തപം, വ്രതം, തീര്‍ത്ഥം, യജ്ഞം, ദാനം എന്നിവയും അങ്ങനെതന്നെ. )

എന്തുകൊണ്ടാണു അവയൊക്കെ വിഫലമാകുമെന്ന് വ്യാസന്റെ ഗുരുഗീത പറയുന്നത്? ഗുരുതത്ത്വമറിഞ്ഞില്ലെങ്കിലാണ് അവ വിഫലമാകുന്നത്. ‘ഗുരുതത്ത്വമവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ’ ഗുരുതത്വമറിയാതെ ഇതിലെല്ലാം ഏര്‍പ്പെട്ടിട്ട് കാര്യമില്ല. എന്തുകൊണ്ടാണങ്ങനെ? നമ്മുടെ ‘ സ്രഷ്ടാവും സൃഷ്ടിയും സൃഷ്ടിജാലവും ‘ ആയ ബ്രഹ്മം ഈ ഉലകത്തെ ഒരു ഏകാത്മഭാവത്തിലെത്തിക്കാന്‍ നിയോഗിക്കുന്ന ശക്തിയാണു ഗുരു. അതുകൊണ്ടാണു ഗുരുതത്വത്തിനു ഇത്ര പ്രാധാന്യം. ബ്രഹ്മനിശ്ചയമനുസരിച്ചാണു ഗുരുവിന്റെ പ്രവര്‍ത്തനം. ഗുരു ബ്രഹ്മത്തിന്റെ സ്വയം പ്രകാശനം എന്നും പറയാം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.