1. വ്യവസായസംരംഭം തുടങ്ങാന്‍ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉല്‍പാദനകേന്ദ്രമാക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി
3. ജന്‍ധന്‍ യോജനയിലൂടെ എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാന്‍ സ്വച്ഛ് ഭാരത് അഭിയാന്
5. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇടംനല്കി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തിന് സ്കില്‍ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷന് ഇന്ദ്രധനുഷ്
8. 2022 ല്‍ എല്ലാവര്ക്കും പാര്‍പ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിര്‍മാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കര്‍ഷകര്‍ക്ക് കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി
11. തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ സാഗര്‍മാത പദ്ധതി
12. സ്മാര്‍ട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാര്‍ട്ട് സിറ്റികള്‍
13. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കല്‍ക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകള്‍ തടയാന്‍ കര്‍ശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈനികര്‍ക്ക് വണ്‍ റാങ്ക്, വണ്‍ പെന്ഷന് പദ്ധതി
18. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സേതു യോജന
19. യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ട്രെയിന്‍ ആധുനികവല്‍ക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വന്‍ മുന്നേറ്റം
21. പുത്തന്‍ വ്യവസായ സംരംഭം തുടങ്ങാന്‍ സഹായവുമായി സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കള്‍ക്ക് നൈപുണ്യപരിശീലനം നല്കാന് കൗശല്‍ വികാസ് യോജന
23. റയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കം
24. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്യ യോജന
25. ലൈഫ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയംഗങ്ങള്‍ക്ക് നൈപുണ്യവികസനം
26. അടിസ്ഥാനസൗകര്യവികസനത്തില്‍ വന്‍കുതിപ്പിന് സേതുഭാരതം പദ്ധതി
27. അടല്‍ പെന്ഷന് യോജനയിലൂടെ സാധാരണ തൊഴിലാളികള്‍ക്കും പെന്ഷന് ആനുകൂല്യം
28. സുരക്ഷാ ബീമ യോജനയിലൂടെ പ്രതിവര്‍ഷം 12 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
29. ജീവന് ജ്യോതി യോജനയിലൂടെ പ്രതിവര്‍ഷം 330 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
30. കൃഷി അംബനി ബീമാ യോജന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
31. പഹല്‍ യോജനയിലൂടെ നേരിട്ടുള്ള സബ്സിഡി തുക വിതരണത്തിന് കുറ്റമറ്റ സംവിധാനം
32. ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
33. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കുറഞ്ഞ പെന്ഷന് 1000 രൂപ
34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ വിഹിതം
35. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി
36. 60 വയസ് പൂര്‍ത്തിയായവര്‍ക്കു വരിഷ്ഠ പെന്ഷന് പോളിസി
37. പെണ്‍കുട്ടികള്‍ക്കുള്ള ഭാവിനിക്ഷേപത്തിന് സുകന്യ സമൃദ്ധി യോജന
38. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ജന്‍ഔഷധി യോജന
39. രാജ്യം കാത്തിരുന്ന ബുള്ളറ്റ് ട്രെയിന്‍ സ്വപ്നപദ്ധതിക്ക് തുടക്കം
40. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ആശുപത്രികള്‍ക്ക് തീരുമാനം
41. പ്രവാസിതൊഴിലാളികള്‍ക്കായി മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന
42. നൈപുണ്യവികസനം വഴി തൊഴിലവസരം ഉറപ്പാക്കാന്‍ ഉഡാന്‍ പദ്ധതി
43. എല്ലാ സംസ്ഥാനങ്ങളിലും ഐഐടി തുടങ്ങാന്‍ തീരുമാനം
44. ദേശീയ പെന്ഷന് പദ്ധതി നിക്ഷേപത്തിന് നികുതിയിളവ് അനുവദിച്ചു
45. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കാന്‍ ലക്ഷ്യമിട്ട് കൃഷി ജലസേചന് യോജന
46. ഭരണത്തില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ സാധ്യമാക്കി മൈ ഗവ് പോര്‍ട്ടല്‍ സൗകര്യം
47. ബിസിനസ് സൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന നയപരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചു
48. സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന ഗോള്‍ഡ് മോണിറ്ററൈസിംഗ് പദ്ധതിക്ക് തുടക്കം
49. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഭവനനിര്‍മാണ പദ്ധതിക്ക് നിര്‍ദേശം
50. ദേശീയ ഗ്രാമീണ ഭവന പദ്ധതിയിലൂടെ വീട് പണിയാന്‍ 1.50 ലക്ഷം രൂപ സഹായം
51. എല്ലാ ഗ്രാമങ്ങളിലും 1000 ദിനത്തിനുള്ളില്‍ വൈദ്യുതി എത്തിക്കാന്‍ ഗ്രാമജ്യോതി യോജന
52. മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിക്കായി സംസദ് ആദര്‍ശ് ഗ്രാമയോജന
53. ചെറുകിട ഫാക്ടറികള്‍ക്കായി ശ്രം സുവിധ പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തി
54. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പരിപാടിയിലൂടെ ദേശീയതല സ്കോളര്‍ഷിപ്പ് സഹായം
55. പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ വരിക്കാരനിലേയ്ക്ക് നേരിട്ടെത്താന്‍ യുഎഎന്‍ സംവിധാനം
56. വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ് അവസരം വ്യാപകമാക്കാന്‍ അപ്രന്റിസ് പ്രോത്സാഹന്‍ യോജന
57. തൊഴിലവസരങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍ തുടങ്ങി
58. ലോകത്തേറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം പ്രാബല്യത്തില്‍
59. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹനത്തിന് അടല്‍ ഇന്നവേഷന്‍ മിഷന്
60. ജലക്ഷാമം പരിഹരിക്കാന്‍ അബ്ദുള്‍ കലാം വിഭാവനം ചെയ്ത നദീബന്ധന പദ്ധതി
61. ഗ്രാമങ്ങളില്‍ നഗരസൗകര്യം സൃഷ്ടിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്
62. ആദായനികുതി ഇളവുപരിധി വര്‍ധനയിലൂടെ കൂടുതല്‍ ആദായം
63. അഞ്ചു വര്‍ഷത്തിനകം എല്ലാ കുടുംബങ്ങളിലും ശുചിമുറികള്‍
64. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ബേട്ടീ ബചാവോ, ബേട്ടീ പഠാവോ യോജന
65. കാര്‍ഷിക വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി കിസാന്‍ ടിവി ചാനല്‍
66. വിളവ് വര്‍ധിപ്പിക്കാന്‍ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
67. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ നിന്നു സംസ്ഥാനങ്ങള്‍ക്ക് 42 % പദ്ധതി വിഹിതം
68. രാജ്യത്തുടനീളം തപാല്‍ ഓഫിസുകളിലൂടെ ബാങ്കിങ് സേവനത്തിന് നടപടി
69. ആഭ്യന്തര വിനോദസഞ്ചാരത്തിനു പിന്ബലമേകാന് സ്വദേശ് ദര്ശന് പദ്ധതി
70. കുട്ടികള്‍ക്കിടയില്‍ ശുചിത്വബോധം വളര്‍ത്താന്‍ ബാല്‍ സ്വച്ഛതാ അഭിയാന്
71. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ ഇനാംപ്രോ
72. റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കാഷ്ലെസ് ചികിത്സാസൗകര്യം
73. ദേശീയ പാതാ നിര്‍മാണം ചരിത്രത്തിലാദ്യമായി പ്രതിവര്‍ഷം 6000 കി.മീ. കടന്നു
74. വനിത, പട്ടികവിഭാഗ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി
75. ഭരണച്ചെലവ് കുറയ്ക്കാന്‍ എക്സ്പെന്‍ഡിചര്‍ മാനേജ്മെന്റ് കമ്മിഷന്
76. ഏറെക്കാലത്തെ ആവശ്യമായ ഗംഗാ നദീസംരക്ഷണത്തിന് നമാമി ഗംഗ പദ്ധതി
77. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിനും സ്കില്‍ വൈദഗ്ധ്യത്തിനും ഉസ്താദ് സ്കീം
78. ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ വിമാനത്താവളങ്ങളില്‍ ഇ–വിസ സൗകര്യം
79. ദേശീയ തല സ്പോര്‍ട്സ് അക്കാദമി, കായിക സര്‍വകലാശാലകള്‍ക്ക് തീരുമാനം
80. തീര്‍ഥാടന നഗരങ്ങള്‍ക്കായി ഹൃദയ്, പ്രസാദ് പദ്ധതികള്‍ക്ക് തുടക്കം
81. ഗുജറാത്ത് മുതല്‍ മിസോറം വരെ നീളുന്ന ഭാരത് മാല പാതാ രൂപീകരണം
82. വിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്‍ത്തിണക്കി പ്രത്യേക പാതയ്ക്ക് തീരുമാനം
83. ഒളിംപിക് മെഡല്‍ ഉറപ്പാക്കാന്‍ കായികതാരങ്ങള്‍ക്ക് പ്രത്യേക സഹായവും പരിശീലനവും
84. എല്ലാവര്ക്കും ചികിത്സാസഹായം ഉറപ്പാക്കാന്‍ സാര്‍വത്രിക ആരോഗ്യ പദ്ധതി നിര്‍ദേശം
85. വിദേശത്തെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനത്തിനു സ്വാസ്ഥ് ഇന്ത്യ പോര്‍ട്ടല്‍
86. പ്രകൃതിദുരന്തം വഴിയുള്ള വിളനാശത്തിനു നഷ്ടപരിഹാരത്തുകയില്‍ 50 % വര്‍ധന
87. മണ്ണിന്റെ ഉല്പാദനക്ഷമത ഉയര്‍ത്താന്‍ നീം കോട്ടഡ് യൂറിയ പദ്ധതി
88. ബിഎസ്എന്‍എല്ലില്‍ രാജ്യത്തുടനീളം സമ്പൂര്‍ണ റോമിങ് സൗജന്യം
89. കൃഷി സഹായങ്ങള്‍ക്കായി ഫാം ക്രെഡിറ്റ് ലക്ഷ്യം 8.5 ലക്ഷം കോടിയായി ഉയര്‍ത്തി
90. കൂടുതല്‍ ജീവന്‍രക്ഷാ മരുന്നുകളെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തി
91. കറന്‍സി നോട്ട് പേപ്പര്‍ ഉല്പാദനം സ്വദേശത്താക്കിയതിലൂടെ കോടികളുടെ ലാഭം
92. 15 മാസത്തിനുള്ളില്‍ അഞ്ച് ഐഐടികളും ആറ് ഐഐഎമ്മുകളും
93. അധ്യാപന വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ദേശീയ ഇ–ലൈബ്രറി സംവിധാനം
94. പട്ടികവര്‍ഗക്കാരുടെ വികസനത്തിന് വനബന്ധു കല്യാണ്‍ യോജന
95. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ ഹൈവേ പദ്ധതി
96. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി സുഗമ്യ ഭാരത് അഭിയാന്
97. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 53000 കോടി പാക്കേജ്
98. പ്രതിവര്‍ഷ വൈദ്യുതി ഉല്പാദനത്തില് റെക്കോഡ് വര്‍ധന
99. ഭൂഗര്‍ഭ എണ്ണ ശേഖരണ പദ്ധതിയിലൂടെ വന്‍ കരുതല്‍ ശേഖരം
100. റോഡ് സുരക്ഷയ്ക്കായി കര്‍ശനവ്യവസ്ഥകളടങ്ങിയ നിയമനിര്‍മാണം
101. നികുതിവെട്ടിപ്പുകാര്‍ക്കെതിരെ ഫാസ്റ്റ് ട്രാക്ക് നിയമനടപടികള്‍ക്ക് തുടക്കമായി
102. പഞ്ചായത്തുകള്‍ക്കുള്ള കേന്ദ്ര ഫണ്ട് വിഹിതത്തില്‍ മൂന്നിരട്ടി വര്‍ധന
103. അക്കാദമിക് മേഖലയില്‍ കുതിച്ചുചാട്ടമൊരുക്കാന്‍ ഇ– ബസ്താ സൗകര്യം
104. തട്ടിപ്പും കമ്മിഷനും തടയാന്‍ വിദേശറിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കി
105. കേന്ദ്ര സര്‍ക്കാരിലെ താഴ്ന്ന ജോലികള്‍ക്ക് ഇന്റര്‍വ്യൂ എന്ന കടമ്പ ഒഴിവാക്കി
106. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ദേശീയ കൃഷിചന്ത
107. രാജ്യമൊട്ടാകെ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് (നെറ്റ് സമത്വം) അംഗീകാരം
108. സ്വര്‍ണസമ്പാദ്യം നിക്ഷേപം ആക്കാന്‍ സ്വര്‍ണാധിഷ്ഠിത കടപ്പത്ര പദ്ധതി
109. ദരിദ്രര്‍ക്ക് പാചകവാതകത്തിനായി സമ്പന്നര്‍ക്കുള്ള എല്‍പിജി സബ്സിഡി പിന്‍വലിച്ചു
110. സമഗ്ര മല്‍സ്യബന്ധന വികസനത്തിന് 3000 കോടിയുടെ പദ്ധതി
111. ഇഎസ്ഐയുള്ള വനിതാ ജീവനക്കാരുടെ പ്രസവാവധി കാലാവധി 26 ആഴ്ചയാക്കി
112. ധനഇടപാടുകള്ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കള്ളപ്പണം തടയാന്‍ നടപടി
113. അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കാന്‍ ഉജ്വല്‍ യോജന
114. റബര്‍ കര്‍ഷകര്‍ക്ക് താങ്ങായി റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രധനസഹായം
115. വിലവ്യതിയാന പ്രശ്നം തടയാന്‍ പയര്‍, പരിപ്പുവര്‍ഗങ്ങളുടെ വന്‍കരുതല്‍ ശേഖരം
116. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ ബയോടോയ്ലറ്റുകള്‍
117. പാത ഇരട്ടിക്കല്‍ ഉള്‍പ്പെടെ റയില്‍ അടിസ്ഥാനവികസനത്തിന് റെക്കോര്‍ഡ് വേഗം
118. രാജ്യാന്തര സൗരോര്‍ജകൂട്ടായ്മയ്ക്ക് ഗുഡ്ഗാവില്‍ പ്രവര്‍ത്തനകേന്ദ്രം തുടങ്ങി
119. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതി
120. കയറ്റുമതിക്ക് പ്രോത്സാഹനമേകി എക്സ്പോര്‍ട്ട് ഇന്ററെസ്റ്റ് സബ്സിഡി
121. ദേശീയ പാതാ നിര്‍മാണ പ്രദേശങ്ങളില്‍ പൊതുജന സമ്പര്‍ക്ക ഓഫിസുകള്‍
122. ഗ്ലോബല്‍ ബാസ്കറ്റ് ഓഫ് ഗോള്‍ഡ് കോയിന്‍സ് & ബുള്ള്യന്‍സില്‍ ഇന്ത്യയും അംഗമായി
123. മുടങ്ങിപ്പോയ ദേശീയ പാതാനിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ വായ്പാ സഹായം
124. ലൈറ്റ് ഹൗസുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാന്‍ തീരുമാനം
125. തൊഴിലുറപ്പ് പദ്ധതിക്കായി 10000 ബെയര്ഫുട് ടെക്നീഷ്യന്മാരെ നിയമിക്കുന്നു
126. യൂറിയ ഉപയോഗം കുറച്ച് ജൈവകൃഷിക്ക് പ്രോത്സാഹനം നല്കുന്ന പദ്ധതി
127. ഈടില്ലാതെ 7.5 ലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക് പുതിയ പദ്ധതി
128. യുഎഇയിലെ ഇന്ത്യക്കാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ ഉഭയകക്ഷിധാരണ
129. ആറ് ദശാബ്ദമായുള്ള ഭീഷണിയും കലാപവും അവസാനിപ്പിച്ച് നാഗാ സമാധാന ഉടമ്പടി
130. ബംഗ്ലദേശുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വതപരിഹാരം
131. കൈത്തറി ഉല്പന്നങ്ങള്ക്ക് ആഗോളവിപണി കണ്ടെത്താന്‍ ഇന്ത്യ ഹാന്‍ഡ്ലൂം പദ്ധതി
132. ഇപിഎഫ് തുക ഇടിഎഫില്‍ നിക്ഷേപിച്ച് കൂടുതല്‍ ആദായത്തിന് പദ്ധതി
133. കേന്ദ്ര പെന്ഷന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പെന്ഷന് പുതുക്കല്‍
134. 40 കോടി പേര്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പാക്കി സ്കില്‍ഡ് ഡവലപ്മെന്റ് നയം
135. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൃഷിയും മൃഗസംരക്ഷണവും ഉള്‍പ്പെടുത്തി
136. പാഠപുസ്തകം സൗജന്യമായി മൊബൈലില്‍ ലഭ്യമാക്കി ഇ– പാഠശാല യോജന
137. അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ കേന്ദ്ര െപന്ഷന് പദ്ധതി
138. ട്രെയിന്‍ യാത്രക്കാര്‍ക്ക് തുണയാകാന്‍ വികല്പ് ടിക്കറ്റ് പദ്ധതി
139. പ്രോവിഡന്റ് ഫണ്ട് ഇന്‍ഷുറന്‍സ് തുക 3.6 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായി ഉയര്‍ത്തി
140. മുതിര്‍ന്ന പൗരന്മാര്ക്കായി വരിഷ്ഠ് പെന്ഷന് യോജന
141. ആരോഗ്യത്തിന് ഹാനികരമായ ഔഷധചേരുവകള്‍ നിരോധിച്ചു
142. പൊതുജനപ്രാധാന്യമുള്ള ഗവേഷണങ്ങള്‍ക്ക് ഇംപ്രിന്റ് ഇന്ത്യ പദ്ധതി
143. എല്ലാ നിര്‍ധനകുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്
144. ഭൂമിയില്ലാത്ത കര്‍ഷകരെ സഹായിക്കാന്‍ ഭൂമിഹീന്‍ കിസാന്‍ പദ്ധതി
145. ആറു കോടി കുടുംബങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി സ്കീം
146. രാജ്യത്തുടനീളം ജില്ലാ ആശുപത്രികള്‍ തോറും ഡയാലിസിസ് സൗകര്യം
147. ഉന്നതപഠനരംഗത്ത് കൈത്താങ്ങായി ഉപരിപഠന ധനസഹായ ഏജന്‍സി
148. റയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇപിസി മാതൃക പ്രാബല്യത്തില്‍
149. പെന്ഷന്, പ്രോവിഡന്റ് ഫണ്ട് പദ്ധതികള്‍ക്ക് സേവനനികുതി ഇളവ്
150. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് റെക്കോര്‍ഡ് വേഗം
151. വ്യവസായരംഗം മാറ്റിമറിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ
152. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 80 ലക്ഷം, 21 കോടി ഗ്രാന്റ്
153. കാര്‍ഷിക ഉല്പന്ന വിപണനത്തിന് അംബേദ്കര്‍ ഇ– വിപണി
154. ക്ഷീരമേഖലയ്ക്ക് കരുത്തേകാന്‍ പുതിയ പദ്ധതികള്‍ തുടങ്ങി
155. ചെലവ് കുറഞ്ഞ വീടുകള്‍ക്ക് സേവനനികുതി ഇളവ് ഏര്‍പ്പെടുത്തി
156. ജൈവകൃഷി വ്യാപനത്തിനും മണ്ണ് സംരക്ഷണത്തിനും നൂതനപദ്ധതി
157. സംസ്ഥാനതലത്തില്‍ ഊര്‍ജമേഖല കാര്യക്ഷമമാക്കാന്‍ ഉദയ് യോജന
158. ഔദ്യോഗിക രേഖാസമര്‍പ്പണങ്ങള്‍ക്ക് സ്വയംസാക്ഷ്യപ്പെടുത്തല്‍ സൗകര്യം
159. എണ്ണകരുതല്‍ ശേഖരത്തിലും സമാഹരണത്തിലും കുതിച്ചുചാട്ടം
160. പയര്‍വര്‍ഗങ്ങളുടെ ക്ഷാമപരിഹാരത്തിന് വന്‍ കരുതല്‍ ശേഖരത്തിന് തുടക്കമിട്ടു
161. അര്‍ധസൈനിക വിഭാഗത്തില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി
162. സര്‍വശിക്ഷാ അഭിയാന് പുരോഗതി വിലയിരുത്താന്‍ ദൈനംദിന ഇ– അവലോകനം
163. ഷിപ്പിങ് മേഖലയില്‍ വന്‍കുതിപ്പ് ഉറപ്പാക്കി മാരിടൈം ഉച്ചകോടി ആദ്യമായി ഇന്ത്യയില്‍
164. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പരിപാടി തുടങ്ങി
165. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ സത്വര ഇടപെടലും നടപടിയും
166. ചരിത്രത്തില്‍ ആദ്യമായി അതിര്‍ത്തി കടന്നു ഭീകരരെ വധിച്ച സൈനിക നടപടി
167. നേപ്പാളിലും മാലിദ്വീപിലും സഹായമെത്തിച്ച് സ്തുത്യര്‍ഹ സേവനം
168. യെമന്‍, ഇറാഖ് പോര്‍മുഖങ്ങളില്‍ രാഷ്ട്രാഭിമാനമുയര്‍ത്തിയ രക്ഷാദൗത്യം
169. ദീര്‍ഘവീക്ഷണവും വികസനലക്ഷ്യവും പ്രതിഫലിച്ച, അഭിനന്ദനമേറ്റുവാങ്ങിയ ബജറ്റുകള്‍
170. ഇന്ത്യന്‍ റയില്‍വേയുടെ മുഖഛായ മാറ്റുന്നതിനായി സമഗ്ര നടപടികള്‍ക്കു തുടക്കം
171. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് അനുമതി
172. കര്‍ഷക ക്ഷേമത്തിനായി കാലത്തിനു യോജിച്ച സുവിധ ആപ് സൗകര്യം
173. കര്‍ഷകര്‍ക്ക് ആശ്വാസമായി തോട്ടവിള വരുമാന ഇന്‍ഷുറന്‍സ് പദ്ധതി
174. ഓരോ പൗരന്റെയും സ്വകാര്യത ഉറപ്പാക്കുന്ന ആധാര്‍ ബില്‍ അവതരണം
175. രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് വിഭാവനം ചെയ്യുന്ന പദ്ധതി നിര്‍ദേശം
176. നഗരങ്ങളിലെ മലിനീകരണം തടയാന്‍ കര്‍ശന നിര്‍മാണ മാലിന്യ ചട്ടം
177. മൂന്ന് വര്‍ഷത്തിനകം ഒരു കോടി വീടുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതി
178. പൊതുജനങ്ങളുടെ പരാതികളില്‍ 60 ദിവസത്തിനകം തീരുമാനത്തിന് വ്യവസ്ഥ
179. സാര്‍ക് രാജ്യങ്ങള്‍ക്കായി ഇന്ത്യയുടെ സമ്മാനമായി പൊതു ഉപഗ്രഹം
180. രാജ്യമാകെ വന്‍ വിലക്കിഴവില്‍ എല്‍ഇഡി ബള്‍ബ് വിതരണത്തിന് ഉജാല പദ്ധതി
181. കാര്‍ഷികവിപണിയുടെ കുതിപ്പിന് അഗ്രി ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്
182. വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം
183. കേന്ദ്ര ഓഫിസുകളില്‍ കൃത്യനിര്‍വഹണം ഉറപ്പാക്കാന്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം
184. തൊഴില്‍ പരിശീലന കോഴ്സുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടാന്‍ പദ്ധതി
185. ചരിത്രം കുറിച്ച് രാജ്യത്തിന്റെ ആദ്യ അര്‍ധാതിവേഗ ട്രെയിന്‍ സര്‍വീസ് (ഗതിമാന്‍)
186. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷാ സൗകര്യവുമായി ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍
187. ദളിതര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഐഐടികളില്‍ ഫീസില്ലാതെ പഠനം
188. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് നിരോധനം
189. കേന്ദ്ര ജീവനക്കാര്‍ക്ക് സേവനകാലം നോക്കാതെ പെന്ഷന് നല്കാന് അനുമതി
190. മുന്‍ഗണനാ പദ്ധതികളുടെ പുരോഗതി നിരീക്ഷണത്തിന് ഇ– സമീക്ഷ സംവിധാനം
191. നുഴഞ്ഞുകയറ്റവുംകള്ളക്കടത്തും തടയാന്‍ അതിര്‍ത്തിയില്‍ പഞ്ചതലസുരക്ഷയ്ക്ക് അനുമതി
192. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികള്‍
193. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ഡയാലിസിസ് കേന്ദ്രങ്ങളുടെ ശൃംഖല
194. പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിന് സ്വസ്ഥ് ഭാരത് ആപ്
195. രക്തബാങ്കുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇ– രക്തകോശ് പരിപാടി
196. പെട്രോളിയം ലഭ്യതയ്ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണ കരാറുകള്‍
197. പൊതുമേഖലാ പുനരുജ്ജീവനത്തിന് കേന്ദ്ര ഇടപെടല്‍ (ഫാക്ടിന് 1000 കോടി)
198. ജീവനക്കാര്‍ക്ക് ആദായനികുതി ആനുകൂല്യം നേടാന്‍ മൂന്ന് പുതിയ പദ്ധതികള്‍
199. എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ 100 റയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം
200. ചെറുനഗരങ്ങളിലേക്ക് പ്രാദേശിക വിമാന സര്‍വീസുകളുമായി പുത്തന്‍ വ്യോമനയം
201. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് സഹായഹസ്തവുമായി ഉദ്യോഗ് ആധാര്‍
202. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന
203. വനവല്‍ക്കരണത്തിനും ആദിവാസി –പിന്നാക്ക തൊഴിലവസര സൃഷ്ടിക്കും 40000 കോടി രൂപ
205. മധ്യേഷ്യന്‍– ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ ദൃഢത
206. കരാര്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10000 രൂപയാക്കി ഉയര്‍ത്തി
207. രാജ്യത്തെ സൗരോര്‍ജ ഉല്പാദനത്തില് അഭൂതപൂര്‍വമായ കുതിച്ചുചാട്ടം
208. അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര പദ്ധതി
209. കര്‍ഷകര്‍ക്കായുള്ള യൂറിയ ഉല്പാദനത്തില് വന്‍ വര്‍ധനവ്
210. ടോള്‍ ബൂത്തുകളിലൂടെയുള്ള ഇന്ധനനഷ്ടം പരിഹരിക്കാന്‍ സാങ്കേതിക സംവിധാനം
211. സംസ്ഥാനങ്ങളിലെ തീര്‍ഥാടന കേന്ദ്ര വികസനത്തിന് സ്വദേശി ദര്ശന് പദ്ധതി
212. ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോളകമ്പനികളുമായി സഹകരണം
213. സംസ്ഥാനങ്ങളിലെ കൊടുംവരള്‍ച്ച നേരിടാന്‍ റയില്‍വേ വഴി ജലവിതരണം
214. രാജ്യത്ത് ഹൈസ്പീഡ് റയില്‍ നെറ്റ്വര്‍ക്ക് ഒരുക്കാന്‍ ഡയമണ്ഡ് ക്വാഡ്രിലാറ്ററല്‍ പദ്ധതി
215. ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഉന്നത് ഭാരത് അഭിയാന്
215. മൂലധന വിപണിയിലെ തട്ടിപ്പുകള്‍ തടയാന്‍ സെക്യൂരിറ്റീസ് ലോ ആക്ട്
216. 2020 ല്‍ രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ടിബി മിഷന് 2020 പ്രോഗ്രാം
217. ജലഗതാഗതരംഗം മെച്ചപ്പെടുത്താന്‍ പുത്തന്‍ ദേശീയ ജലഗതാഗത നിയമം
218. എല്‍ഇഡി ഉപയോഗത്തിലൂടെ ഊര്‍ജസംരക്ഷണത്തിന് ഡെല്‍പ് പദ്ധതി
219. അധ്യാപക പരിശീലന സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പോര്‍ട്ടല്‍ തുടങ്ങാന്‍ തീരുമാനം
220. പെന്ഷന് ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ജീവന് പ്രമാണ്
221. ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഭൂഗര്‍ഭ എണ്ണകരുതല്‍ ശേഖരത്തിന് നടപടിയായി
222. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു
223. രാജ്യത്ത് കൂടുതല്‍ കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാലകള്‍
224. വ്യവസായ, വാണിജ്യ രംഗങ്ങളിലെ സത്വരപരാതിപരിഹാരത്തിന് ട്വിറ്റര്‍ സേവാ സര്‍വീസ്
225. സ്കൂള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനിലവാരം വിലയിരുത്താന്‍ ശാല ദര്‍പ്പണ്‍ പദ്ധതി
226. ജലദൗര്‍ലഭ്യ പരിഹാരത്തിന് കര്‍ശന നീര്‍ത്തട സംരക്ഷണ നിയമത്തിന് തീരുമാനം
227. കിഴക്കന്‍ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ ദൃഢത
228. ശ്രീലങ്കയിലും ഇറാനിലും തുറമുഖ നിര്‍മാണത്തിന് മുന്‍കൈയെടുത്ത് തന്ത്രപ്രധാനനീക്കം
229. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാധ്യതകള്‍ ഉറപ്പിച്ച് ഡല്‍ഹിയില്‍ പ്രഥമ ആഫ്രിക്കന്‍ ഉച്ചകോടി
230. കാലങ്ങളായുള്ള ബിഹാറിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ 1.25 ലക്ഷം കോടി പാക്കേജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: