Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടത്തനാട്ട് മാധവി അമ്മ-നാട്ടിന്‍പുറത്തിന്റെ കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 02:45 pm IST
in Uncategorized

പേരും പെരുമയും മാത്രമുള്ളവരെ ഓര്‍മകളില്‍ ആഘോഷിക്കുന്നവരാണ് നമ്മള്‍. ചിലപ്പോഴതു കാതലില്ലാതെ വല്ലപ്പോഴുമുള്ള നിലാവെട്ടമായും പിന്നീട് അധികമിരുട്ടായും നാളെയത് മറവിച്ചുഴിയില്‍ അമര്‍ന്നുപോകാം. കാമ്പുള്ളതിനെ കാലം തിരിച്ചറിയുമെന്ന ആത്മവിശ്വാസത്തില്‍ കര്‍മംചെയ്ത് ബഹളമില്ലാതെ അകന്നു നില്‍ക്കുന്നവരുമുണ്ടാകാം. ഇങ്ങനെ സ്വയം മാറിനിന്നിട്ടും വായനക്കാരില്‍ നിറവായി മാറിത്തീര്‍ന്നവരാണ് കവയിത്രി കടത്തനാട്ട് മാധവി അമ്മ. ജൂണ്‍ 15 മാധവി അമ്മയുടെ ജന്മനാള്‍.

കവിതകളും ഗദ്യങ്ങളും കഥകളുമായി ആത്മസ്പര്‍ശം ചാര്‍ത്തിയ കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തുലോകം ധാര്‍മികതയുടെ പരിവേഷമണിഞ്ഞ ആത്മനൈര്‍മല്യത്തിന്റെ അടയാളമാണ്. നാട്ടിന്‍പുറത്തിന്റെ നന്മയും ജീവിതത്തിന്റെ പൊരുളുംകൊണ്ട് ശുഭാപ്തി വിശ്വാസം മുഖമുദ്രയാക്കിയ കവിതകളാണ് മാധവിക്കുട്ടി അമ്മയുടേത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ വലിപ്പം ഇല്ലാതിരുന്നിട്ടും ചുറ്റുമുള്ള ജീവിതത്തിന്റെ വലിപ്പം കണ്ടവയാണ് അവരുടെ കവിതകള്‍. കുടുംബ സുഹൃത്തായ മൊയ്യാരത്തു ശങ്കരനില്‍ നിന്നും കിട്ടിയ നവ ചിന്തകള്‍ എഴുതുന്ന വിഷയത്തിലും നവോന്മേഷം പകര്‍ത്തി. എന്നിട്ടും ഒച്ചയുണ്ടാക്കാതെയും തകര്‍ത്തൊഴുകാതെയും അടിയൊഴുക്കുള്ളിലൊതുക്കുന്ന മാധവി അമ്മയുടെ കവിതാപ്പുഴയൊഴുകി. വായനക്കാര്‍ പക്ഷേ, ആ ഒഴുക്കും ശക്തിയും കണ്ടറിഞ്ഞു.

മനുഷ്യനോടുള്ള കാരുണ്യം, നാട്ടിന്‍പുറത്തോടുള്ള സ്‌നേഹം, പ്രകൃതിച്ചേര്‍ച്ച എന്നിങ്ങനെ മാനവികതയുടെ നിലനില്‍പ്പിനോടുള്ള ധാര്‍മികമായ ആഭിമുഖ്യം കവിതയിലൂടെ അവര്‍ ആവിഷ്‌ക്കരിച്ചു. ബാലാമണിയമ്മയിലും മേരി ബനീഞ്ജയിലും മറ്റുമുള്ള മാതൃഭാവം മാധവി അമ്മക്കവിതയുടെ ഹൃദയ ധാരയായിരുന്നു.

ആശാന്‍ കവിതകളോടായിരുന്നു കവയിത്രിക്കു പ്രണയമെങ്കിലും വള്ളത്തോള്‍ സ്‌ക്കൂളിലാണ് മാധവി അമ്മയുടെ കവിതകള്‍ അഭ്യസിച്ചത്. ചങ്ങമ്പുഴ വലിയ വസന്തമായിപ്പൂത്ത് ആരവമായിനിന്ന കാലത്തുപോലും അതിന്റെ അനുരണനമാകാതെ വേറിട്ടവഴി കണ്ടെത്തുകയായിരുന്നു അവര്‍. നഷ്ടസൗഭാഗ്യത്തിന്റെ വിഷാദ തന്ത്രികള്‍മീട്ടി അവരെഴുതിയ കവിതകള്‍ ആത്മാവിഷ്‌ക്കാരത്തിന്റെ തുറസുകളായി.

1909ജൂണ്‍ 15ന് വടക്കന്‍ മലബാറില്‍ ജനിച്ച കടത്തനാട്ട് മാധവി അമ്മ 1999ല്‍ അന്തരിച്ചു. ഗ്രാമശ്രീകള്‍, കണിക്കൊന്ന, ഒരുപിടി അവില്‍, പുത്രവധു, സംബന്ധക്കാരന്‍, അമ്മ, പ്രണയത്തിന്റെ പൗരുഷം എന്നിവയാണ് മാധവിഅമ്മയുടെ കൃതികള്‍.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.