റോമ: തുടര്‍ച്ചയായ മൂന്നാം തവണ ഇറ്റാലിയന്‍ കപ്പ് നേടി യുവന്റസ് ചരിത്രമെഴുതി. ഫൈനലില്‍ ലാസിയോയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ മൂന്നാം തവണ ജേതാക്കളായത്. ഇതാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്ന് തവണ ഈ കിരീടം സ്വന്തമാക്കുന്നത്.
ആദ്യ പകുതിയില്‍ ഡാനി ആല്‍വെസും ലിയനാര്‍ഡോ ബൊനൂസിയും നേടിയ ഗോളുകള്ളിലാണ് യുവന്റസിന്റെ കിരീട വിജയം. ഇതു 12-ാം തവണയാണ് അവര്‍ ഇറ്റാലിയന്‍ കപ്പ് കരസ്ഥമാക്കുന്നത്. തുടക്കം മുതലെ പൊരുതി കളിച്ച യുവന്റസ് 12-ാം മിനിറ്റില്‍ ആല്‍വെസിന്റെ ഗോളില്‍ മുന്നിലെത്തി.ഈ സീസണില്‍ ആല്‍വെസിന്റെ ആറാം ഗോളാണിത്.
ഏറെതാമസിയാതെ അവര്‍ വീണ്ടും ഗോള്‍ നേടി. ബൊനൂസിയാണ് ഇത്തവണ വലകുലുക്കിയത്. ഈ സീസണില്‍ ട്രിപ്പിള്‍ കിരീടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുളള ശ്രമത്തിലാണ് യുവന്റ്സ്. ആദ്യ കിരീടം നേടിയ അവര്‍ രണ്ടാം കിരീടത്തിനായി സിരീ എയില്‍ ഞായറാഴ്ച ക്രോട്ടോണിനെ നേരിടും. ജയിച്ചാല്‍ അവര്‍ക്ക് ലീഗ് കിരീടം ഉറപ്പാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: