കരുവാരകുണ്ട്: കുട്ടത്തിയിലെ പാമ്പീരിയം തോടിന് സമീപത്തെ ഏക്കര്‍ കണക്കിന് തണ്ണീര്‍തടം മണ്ണിട്ട് നികത്തുന്നതായി പരാതി. ഇത് കര്‍ഷകര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയാകുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് ഇതിന്റെ പിന്നിലെന്നും തണ്ണീര്‍തടം നികത്തി മറിച്ച് വില്‍ക്കുകയാണ് ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തണ്ണീര്‍തടം നികത്തുന്നതോടെ മഴക്കാലത്ത് പരിസരത്തെ അന്‍പതോളം ഏക്കര്‍ സ്ഥലത്തെ കൃഷികളെല്ലാം വെള്ളത്തിനടിയില്‍പ്പെട്ട് നശിക്കും.
മുമ്പ് നെല്‍കൃഷി നടത്തിയിരുന്ന പാടമാണ് ഘട്ടം ഘട്ടമായി മണ്ണിട്ട് നികത്തി കരഭൂമിയാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നത്. കുന്നിടിച്ച മണ്ണ് തണ്ണീര്തടത്തിനു സമീപത്തുള്ള കരഭൂമിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ മണ്ണ് രാത്രിയില്‍ ജെസിബി ഉപയോഗിച്ച് തിരത്തുന്നു. തണ്ണീര്‍തടം അപ്രത്യക്ഷമാകുന്നതോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകും. തണ്ണീര്‍തടം നികത്തുന്നതിനെതിരെ ശക്തമായ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിവിധ കര്‍ഷക സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: