ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ മൂന്നു ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചു. സേവന വേതന വ്യവസ്ഥതകള്‍ പുതുക്കി നിശ്ചയിച്ചയിക്കണമെന്നും പെന്‍ഷന്‍ മുതലായ കുടിശികകള്‍ തീര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തിയത്. പത്ത് യൂണിയനുകളാണ് സമരം നടത്തിയിരുന്നത്.
മന്ത്രിമാരായ പി. തങ്കമണി, എം.ആര്‍. വിജയഭാസ്‌കര്‍, കെ.എ. സെന്‍ഗോട്ടയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി യൂണിയനുകള്‍ യോഗം ചേര്‍ന്നിരുന്നു. 1,250 കോടി രൂപയുടെ വിവിധ കുടിശികകള്‍ ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
















