തിരുവനന്തപുരം: കമ്പ്യൂട്ടര്‍വത്കരണത്തിന്റെയും വിദൂര വിവരവിനിമയ സംവിധാനങ്ങളുടെയും ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നും സേവനങ്ങളും വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെയും സ്റ്റേറ്റ് സ്പേഷ്യല്‍ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള ജിയോ സ്പേഷ്യല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നളിനി നെറ്റോ.
അപ്ഗ്രേഡ് ചെയ്ത കേരള ജിയോ പോര്‍ട്ടലിന്റെ ഉദ്ഘാടനവും ചീഫ് സെക്രട്ടറി നിര്‍വഹിച്ചു.ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി എം. ശിവശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, കെഎസ്ഡിഐ കണ്‍സള്‍ട്ടന്റ് വി.എന്‍. നീലകണ്ഠന്‍, നാഷണല്‍ സ്പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ ഡോ പി.എസ്. ആചാര്യ എന്നിവര്‍ സംബന്ധിച്ചു.
















