ഭോപ്പാല്‍: ഛത്തീസ്ഗഡില്‍ 25 സൈനികരെ വധിച്ച മാവോയിസ്റ്റുകള്‍ക്ക് എതിരെ അതിശക്തമായ തിരിച്ചടി. മിന്നലാക്രമണത്തില്‍ സിആര്‍പിഎഫ് പതിനഞ്ച് മാവോയിസ്റ്റ് ഭീകരരെ കൊന്നൊടുക്കി.
ബസ്തറിലെ ദന്തേവാദയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഏപ്രില്‍ 24നാണ് റോഡു പണിക്ക് കാവല്‍ നിന്ന സൈനികരെ മാവോയിസ്റ്റുകള്‍ വധിച്ചത്. ഇതിനു ശേഷം നീക്കം ശക്തമാക്കിയ സൈന്യം കഴിഞ്ഞ ദിവസം വനത്തിലേക്ക് കടന്നുയകറിയ സൈന്യം മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ അക്രമിക്കുകയായിരുന്നു. വെടിയേറ്റ് പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ചെറുത്തു നില്പ്പു കാരണം കൊല്ലപ്പെട്ടവരുടെ ജഡങ്ങളോ ആയുധങ്ങളോ കണ്ടെടുത്ത് കൊണ്ടുവരാന്‍ സാധിച്ചില്ല, ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
ബീജാപ്പൂരിലെ ബസാക്കുറ മേഖലയിലായിരുന്നു ഓപ്പറേഷന്‍. നക്‌സലുകളെ നേരിടാന്‍ പ്രത്യേക പിശീലനം നേടിയ കോബ്ര വിഭാഗവും പ്രത്യേക ദൗത്യ സംഘവും ചേര്‍ന്നായിരുന്നു മിന്നലാക്രമണം നടത്തിയത്. ദൗത്യം വന്‍വിജയമായിരുന്നു. റായ്‌പ്പൂര്‍ ഡിഐജി ദന്തേവാദ പി സുന്ദര്‍രാജ് പറഞ്ഞു. കോബ്ര സൈനികരടക്കമുള്ളവരെ ഹെലിക്കോപ്ടറിലാണ് കാടിനുള്ളില്‍ ഇറക്കിയത്. ഓപ്പറേഷനില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഭീകരരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
















