കരുവാരകുണ്ട്: ഒലിപ്പുഴയോരത്തെ പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വെ സംഘത്തിന്റെ സഹായം തേടി.
പതിറ്റാണ്ടുകളായി നൂറുകണക്കിനേക്കര്‍ പുറമ്പോക്കു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത്. നെല്‍കൃഷി പോലുള്ള ഹൃസ്വകാല വിളകള്‍ കൃഷി ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പഞ്ചായത്ത് നല്‍കിയിരുന്നത്. എന്നാല്‍ റബ്ബര്‍, തെങ്ങ് ,കമുക് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.
പുറമ്പോക്കു ഭൂമിയില്‍ വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ റവന്യൂ പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം ഇക്കോ വില്ലേജിനു സമീപത്തെ ചില സ്ഥലങ്ങള്‍ പരിശോധന നടത്താനെത്തിയപ്പോള്‍ കൈവശക്കാര്‍ ഭീഷണി മുഴക്കിയിരുന്നു.
എന്തു വില കൊടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി പിടിച്ചെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് പറഞ്ഞു. ഇതിനു വേണ്ടി ജില്ലാ സര്‍വ്വെ സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: