കവരത്തി: ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് വീട്ടിലെത്തി പ്രാതല്‍ കഴിക്കുമെന്ന് നാല്‍പ്പത് കഴിഞ്ഞ അബ്ദുള്‍ ഖാദറിന് ബുധനാഴ്ച കാലത്തുവരെ വിശ്വാസമില്ലായിരുന്നു. പക്ഷേ അമിത് ഷാ കാലത്തു തന്നെയെത്തി, സഹപ്രവര്‍ത്തകരുമായി. പ്രാതലിന് കരുതിയിരുന്ന ഇഡ്ഡലിയും ദോശയും ദ്വീപ് ഹല്‍വയായ ഉണ്ടയും കഴിച്ചു. വീട്ടുകാര്‍ ഓരോരുത്തരെ വിളിച്ച് പരിചയപ്പെട്ടു. പിരിയത്തിമ്മാട് വീട്ടുകാര്‍ക്ക് പുതിയ അനുഭവമായി. കുഞ്ഞുങ്ങളോട് കുശലം ചോദിച്ചും ഉമ്മ നബീസത്തിനോടും ഉപ്പ അലിയോടും പലതും ചോദിച്ചറിഞ്ഞ് അമിത് ഷാ ഏറെ സമയം ചെലവിട്ടു. അബ്ദുവിന്റെ വീട്ടുകാര്‍ക്കും അയലത്തുകാര്‍ക്കും മാത്രമല്ല, ദ്വീപ് വാസികള്‍ക്കാതെ അത്ഭുതമായി; ആവേശമായി.
അബ്ദുള്‍ ഖാദറിന് രാഷ്‌ട്രീയ പ്രവര്‍ത്തനം ഇപ്പോഴില്ല. സിപിഎമ്മിലായിരുന്നു ആദ്യകാലം. പാര്‍ട്ടിക്ക് അവിടവിടെ ചില പ്രവര്‍ത്തനങ്ങളുണ്ട്. വാര്‍ഡുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നാലും അഞ്ചും വോട്ട് കിട്ടി. എന്നാല്‍ 2004ല്‍ അബ്ദുള്‍ ഖാദര്‍ സിപിഎമ്മിനോട് പിണങ്ങിപ്പിരിഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ “പ്രവര്‍ത്തനം ശരിയല്ല” എന്ന് തിരിച്ചറിഞ്ഞതാണ് കാരണം. പിന്നെ കുറച്ചു നാള്‍ എന്‍സിപിയില്‍ പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനം മതിയാക്കിയിരിക്കെയാണ് അമിത് ഷായുടെ ദ്വീപ് സന്ദര്‍ശനം അറിഞ്ഞത്. ബിജെപിയേയും നരേന്ദ്രമോദിയേയും അടുത്തറിയാനിരിക്കെയായിരുന്നു അത്. അങ്ങനെ അമിത്‌ഷായ്‌ക്ക് പ്രാതലൊരുക്കാന്‍ അവസരമൊരുങ്ങി. ഭക്ഷണം കഴിച്ച ശേഷം അമിത് ഷാ അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ 39, 40 വാര്‍ഡുകളുടെ കണ്‍വെന്‍ഷനും നടത്തി.
ഏറെ അകലെയല്ലാത്ത അബ്ദുള്‍ റഹ്മാന്റെ വീട്ടിലും അമിത്‌ഷാ സന്ദര്‍ശനം നടത്തി. മീന്‍പിടിത്ത തൊഴിലാളികളുടെ വീടുകളാണിവിടെ. പത്തു മിനിറ്റിലേറെ അവിടെ ചെലവഴിച്ച് കടലിലും കരയിലും നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ അമിത്ഷാ അവരോട് ചോദിച്ചറിഞ്ഞു. ഒരു യുവാവിന് പറയാനുണ്ടായിരുന്നത്. ദ്വീപിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെ കുറിച്ചായിരുന്നു.
















