ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുതിര്‍ന്ന അഭിഭാഷകന്‍ രാംജെത്മലാനിയും തമ്മില്‍ ചൂടേറിയ വാഗ്വാദം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ജെറ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസിന്റെ വിചാരണവേളിയിലായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍. കേജ്‌രിവാളിന് വേണ്ടിയാണ് രാംജെത്മലാനി ഹാജരായത്.
കേസില്‍ കേജ്‌രിവാളിനെതിരെ ശക്തമായ വാദങ്ങളാണ് നിരത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്‍പ്പിച്ച്കൂട്ടി ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പരിധിയില്ലേയ്യെന്നും ജെയ്റ്റ്‌ലി ചോദിച്ചു. ജെയ്റ്റ്‌ലിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് നയ്യാരും സന്ദീപ് സേത്തിയും ഹാജരായി. അനാവശ്യവാദങ്ങള്‍ ജെറ്റ്മലാനി ഉന്നയിച്ച് കേജ്‌രിവാളും ജെയ്റ്റ്‌ലിയും തമ്മിലുള്ള കേസ് ജെത്മലാനിയും ജെയ്റ്റ്‌ലിയുമായി പോകരുതെന്നും ഇവര്‍ പറഞ്ഞു.
















