പരപ്പനങ്ങാടി: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലതകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് ജില്ലാ കര്‍ഷക പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ഷക അവാര്‍ഡ് ജേതാവ് വി.എന്‍. ചന്ദ്രശേഖരന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. നാളികേരം, റബര്‍, വാഴ, കുരുമുളക്, കപ്പ, അടക്ക എന്നീ വിളകളാണ് കൂടുതലായും ജില്ലയില്‍ വിളതകര്ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാന സംഘടനാ കാര്യദര്‍ശ്ശി സി.എച്ച് രമേശ് പ്രമേയം അവതരിപ്പിച്ചു.
മലയോര പ്രദേശങ്ങളിലെ കാര്‍ഷിക വിളകളെയും കര്‍ഷകനെയും വന്യമൃഗങ്ങൡ നിന്ന് സംരക്ഷിക്കുക, നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്കു നല്‍കുക, കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സബ്സിഡികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: