കണ്ണൂര്‍: രണ്ടുദിവസങ്ങളിലായി കണ്ണൂരില്‍ നടന്നുവരുന്ന ജനശ്രീ കലാമേളയില്‍ 103 പോയിന്റുമായി പയ്യന്നൂര്‍ ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. 97 പോയിന്റുമായി ധര്‍മ്മടം ബ്ലോക്ക് രണ്ടാംസ്ഥാനവും ഇരിക്കൂര്‍ മട്ടന്നൂര്‍ ബ്ലോക്കുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കെ.വി.ഫിലോമിന, വി.എന്‍.എരിപുരം, പടിയൂര്‍ ബാലന്‍, എം.രത്‌നകുമാര്‍, എം.കെ.മോഹനന്‍, രാജീവന്‍ എളയാവൂര്‍, കെ.സി.ഗണേശന്‍, കെ.സി.രാജന്‍ മാസ്റ്റര്‍, സുമിത്രാ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















