കോട്ടയം: വര്‍ണ വിസ്മയം തീര്‍ക്കുന്ന വേദിയില്‍ ആടിയും പാടിയും ഉത്സവം ഒരുക്കാന്‍ താരങ്ങള്‍ ഒരുങ്ങി. 28ന് കോട്ടയത്തു നടക്കുന്ന ജന്മഭൂമി സിനിമാ അവര്‍ഡ് ദാന ചടങ്ങ് അക്ഷരനഗരി സാക്ഷ്യം വഹിക്കുന്ന വന്‍ താര നിശ കൂടിയാകും.
മോഹന്‍ലാലും മഞ്ജു വാര്യരും ഉള്‍പ്പെടെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ അവാര്‍ഡ് സ്വീകരിക്കാനെത്തുമ്പോള്‍ സിനിമാ-സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന താരോത്സവം ആവേശം വിതറും. പ്രമുഖ സിനിമാ സംവിധായകന്‍ ജി.എസ്. വിജയനാണ് താരോത്സവം സംവിധാനം ചെയ്യുന്നത്. നൃത്തവും പാട്ടും സ്‌കിറ്റും ഇടകലര്‍ന്ന് എല്ലാത്തരം ആരാധകരേയും ആസ്വദിപ്പിക്കുന്ന പരിപാടികളാണ് തയാറാക്കിയിരിക്കുന്നതെന്ന് വിജയന്‍ പറഞ്ഞു.
മമ്മൂട്ടി നായകനായി 1989ല്‍ പുറത്തിറങ്ങിയ ചരിത്രം എന്ന സിനിമയിലൂടെ സംവിധാന രംഗത്തുവന്ന ജി.എസ്. വിജയന്‍, ഖലാസി, ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, ഒരു സാഫല്യം, കവര്‍സ്റ്റോറി, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങി സിനിമകളും സംവിധാനം ചെയ്തു.
ആഘോഷ പരിപാടികളെ താരോത്സവമാക്കി മാറ്റുന്ന നിരവധി വന്‍ ഷോകള്‍ രാജ്യത്തിനകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്.
കോട്ടയത്ത് നടന്ന 2015ലെ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങും താരനിശയും സംവിധാനം ചെയ്തത് വിജയനാണ്.
















