തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം.ജെയിംസ് അധ്യക്ഷനായ ഏകാംഗ കമ്മീഷന്‍ ചുമതലയേറ്റു. കമ്മീഷന്റെ ഓഫീസ് നിയമസഭാ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, നിയമസഭാംഗങ്ങള്‍ എന്നിവരുടെ അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, നിയമസഭാംഗങ്ങള്‍ എന്നിവരുടെ ചികിത്സാ സൗകര്യങ്ങളും അപകട ഇന്‍ഷുറന്‍സും നിയമസഭാംഗങ്ങളുടെ യാത്രാബത്തയും അനുബന്ധബത്തകളും മുന്‍ നിയമസഭാംഗങ്ങളുടെ പെന്‍ഷനും യാത്രാ സൗജന്യങ്ങളും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.
















