തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ പരാതിക്കാരോട് ആര്ദ്രതാപൂര്ണമായ സമീപനവും അനുകമ്പയും പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. ജനങ്ങളോട്, വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും ഏറ്റവും മാന്യമായി പെരുമാറണം. ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
പോലീസ് ആസ്ഥാനത്ത് ലഭിക്കുന്ന പരാതികളില്‍ വളരെയധികവും ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ചുള്ളതായതിനാലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം
പരാതിക്കാരോടും പൊതുജനങ്ങളോടും പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം.
ജനങ്ങളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് ഓരോ ജില്ലയില്‍ നിന്നുമുള്ള പരാതികളുടെ എണ്ണം ആ ജില്ലയിലെ ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തിലെടുക്കുന്ന ശുഷ്കാന്തിയുടെ സൂചകമായി കണക്കാക്കും. ജില്ലാതലത്തില്‍ ഏറ്റവും നല്ല രീതിയില്‍ പെരുമാറ്റം ഉറപ്പാക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഓരോ വര്‍ഷവും പ്രത്യേകം അനുമോദനങ്ങള്‍ നല്കുന്ന കാര്യവും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പരിഗണിക്കാവുന്നതാണെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: