പെച്ചസെഫ്ട്രൂം (ദക്ഷിണാഫ്രക്ക) : ഇന്ത്യന്‍ ഓപ്പണര്‍മാരായ ദീപ്തി ശര്‍മയും പൂനം റാവുത്തും ചരിത്രം കുറിച്ചു.ചതുര്‍ രാഷ്‌ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ 320 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവര്‍ ചരിത്രത്തിന്റെ ഭാഗമായത്.ഇതാദ്യമായണ് ഒരു കൂട്ടുകെട്ട് മുന്നൂറിലധികം റണ്‍സ് നേടുന്നത്.
ഇരുവരും സെഞ്ചുറികുറിച്ചു.ദീപ്തി 160 പന്തില്‍ 27 ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 188 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റില്‍ ഒരു വനിതാ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാം വ്യക്തിഗത സ്‌കോറാണിത്.1997 ല്‍ ഓസ്‌ട്രേലിയയുടെ ബെലിന്ദ ക്ലാര്‍ക്ക് ഡെന്‍മാര്‍ക്കിനെതിരെ നേടിയ 229 റണ്‍സാണ്് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
പൂനം 116 പന്തില്‍ പതിനൊന്ന് ഫോര്‍ അടക്കം 109 റണ്‍സ് എടുത്തു.
ദീപ്തിയും പൂനവും 45 ഓവര്‍ ബാറ്റ്് ചെയ്താണ് 320 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്.മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന്് 358 റണ്‍സ്് നേടി.
















