സിഡ്‌നി: പ്രതിഫലതര്‍ക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആഷ്‌സ് ബഹിഷ്‌ക്കരിക്കുമെന്ന് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ ഭീഷണി മുഴക്കി. .ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ മാസം മുന്നോട്ടുവച്ച ശമ്പള പരിഷ്‌ക്കരണം അംഗീകരിച്ചില്ലങ്കില്‍ നിലവിലെ കരാര്‍ അവസാനിക്കുന്ന ജൂണ്‍ 30 നു ശേഷം കളിക്കാര്‍ക്ക് പ്രതിഫലം നല്‍കില്ലെന്ന് കഴിഞ്ഞയാഴ്ച ഓസട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.പുതിയ ശമ്പള പരിഷ്‌ക്കരണം് ക്രിക്കറ്റ് ഭരണാധികാരികളുടെ ജയവും ക്രിക്കറ്റിന്റെ നഷ്ടവുമാണെന്ന് കളിക്കാര്‍ പറഞ്ഞു.
തര്‍ക്കം പരിഹരിച്ചില്ലങ്കില്‍ ആഷസ് പരമ്പരയ്‌ക്ക് ഓസ്‌ട്രേലിയന്‍ ടീം ഉണ്ടാകില്ലെന്ന് ടെസ്റ്റ് ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.പ്രശനം ഉടന്‍ പരിഹരിക്കുമെന്നാണ് വിശ്വാസം.അല്ലെങ്കില്‍ ഈ വേനല്‍ക്കാലത്ത് ഓസ്‌ട്രേലിയയില്‍ ക്രിക്ക്റ്റ് ഉണ്ടാകില്ലെന്ന് വാര്‍ണര്‍ ദ എയ്ജ് പത്രത്തോട് പറഞ്ഞു.
പ്രശ്‌നം പരിഹരിച്ചിലെങ്കില്‍, ആഷ്‌സ് അടുത്തുവരുന്ന സാഹചര്യത്തില്‍ കളിക്കാര്‍ സമരത്തിലേയ്‌ക്ക് നീങ്ങുമെന്ന്് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കി.
















