ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റൈസിങ് പൂനെ ജയന്റ്‌സിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമംഗങ്ങളെ കുറ്റപ്പെടുത്തി സെവാഗ്. വിദേശ താരങ്ങളെയാണ് സെവാഗ് വിമര്‍ശിച്ചത്. വിദേശ താരങ്ങളുടെ ഉത്തരവാദിത്വമില്ലായ്‌മയാണ് ടീമിനെ കനത്ത പരാജയത്തിലേക്ക് തള്ളിയിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെ പ്രകടനത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ടീമിലെ ഒരു വിദേശ താരം പോലും ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരാള്‍ 12 മുതല്‍ 15 വരെയുള്ള ഓവറുകള്‍ വരെ പിടിച്ചുനിന്നിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ കനത്ത തോല്‍വിയാണ് ടീമിന് നേരിടേണ്ടി വന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉപദേഷ്ടാവ് കൂടിയാണ് സെവാഗ്.
















