മെന്‍സ് ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ സുമിതും ഇറാന്റെ യാദൊളള മൊഹമ്മദ് കസെമിയും തമ്മിലുളള പോരാട്ടം
ന്യൂദല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം. 125 കിലോ വിഭാഗത്തില്‍ ഇന്നലെ സുമിതിന് വെളളി നേടാനായത് ഇന്ത്യയുടെ മെഡല്‍ നില 10ആക്കി ഉയര്‍ത്തി.
ഒരു സ്വര്‍ണം, അഞ്ച് വെളളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില. കഴിഞ്ഞ തവണ ബാങ്കോക്കില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ 9 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇറാന്‍ മേധാവിത്വം നില നിര്‍ത്തി. ജപ്പാനും ഉസ്ബക്കിസ്ഥാനുമാണ് തൊട്ടുപിന്നില്‍.
















