വാഗമണ്ണിലെ ഭൂമി കൈയേറ്റവും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണങ്ങളും സന്ദര്‍ശിക്കാന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തിയപ്പോള്‍. കൈയേറ്റ വിവരങ്ങള്‍ ബിജെപി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ വിശദീകരിക്കുന്നു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി സമീപം
മുണ്ടക്കയം: മൂന്നാറിന് പിന്നാലെ ഇടുക്കി-കോട്ടയം ജില്ലകളുടെ അതിരു പങ്കിടുന്ന വാഗമണ്ണില്‍ നടക്കുന്നത് വ്യാപകമായ കൈയേറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. വാഗമണ്ണില്‍ നടക്കുന്ന ഭൂമികൈയേറ്റവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നേരില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ നിഷ്‌ക്രിയതയും പിന്തുണയുമാണ് കൈയേറ്റത്തനു കാരണമെന്നും പകല്‍ വെളിച്ചത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസിനെയും സാക്ഷി നിര്‍ത്തി നടത്തുന്ന കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂരഹിതര്‍ക്ക് ഭൂമിയില്ലാത്ത നാട്ടില്‍ കൈയ്യേറ്റക്കാര്‍ക്ക് ഭൂമി തീറെഴുതി കൊടുക്കുകയാണ്. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗത്തിനു ശേഷവും ഭൂമി കൈയേറ്റം വ്യാപകമാണ്. കൈയേറ്റം ഒഴിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. റവന്യു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിയന്ത്രിച്ചതാണ് കൈയേറ്റം വര്‍ദ്ധിക്കുന്നതിന് സഹായകമായത്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മെമ്പറുടെ സാന്നിദ്ധ്യത്തില്‍ മൂന്നുതവണ ഗ്രാമസഭ കൈയേറ്റം സംബന്ധിച്ച് പ്രമേയം പാസാക്കിയിട്ടും സര്‍ക്കാര്‍ ജനഹിതം അറിയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ അതീവ പരിസ്ഥിതി ലോല പ്രദേശം എന്ന് പ്രഖ്യപിച്ച സ്ഥലത്താണ് ഭൂ മാഫിയ ഭൂമി കൊള്ളയടിക്കുന്നത് ,

കൈയേറ്റ ഭൂമിക്ക് ചുറ്റും തീര്‍ത്ത ഇരുമ്പുവേലി ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു
വ്യാജരേഖകള്‍ സൃഷ്ടിച്ചാണ് കൈയേറ്റം. റവന്യൂ ഭൂമിയിലെ കൈയേറ്റം തടയാന്‍ ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. റവന്യൂ ഭൂമി സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. വാഗമണ്ണിന്റെ പ്രകൃതി സൗന്ദര്യം നശിപ്പിക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ സമൂഹ മന:സാക്ഷി ഉണര്‍ത്തി ബിജെപി സമരമുഖം തുറക്കുമെന്നും കുമ്മനം വ്യക്തമാക്കി.
















