കൊല്‍ക്കത്ത: മുംബൈ ഇന്ത്യന്‍സ് ഈഡന്‍ ഗാര്‍ഡനില്‍ ചരിത്രം കുറിച്ചു.ട്വന്റി ട്വന്റി വിജയങ്ങളില്‍ അവര്‍ സെഞ്ചുറിയടിച്ചു.കൊല്‍ക്കരത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ജയം നേടിയാണ് മുംബൈ നൂറിലെത്തിയത്.
ട്വന്റി ട്വന്റിയില്‍ നൂറ് വിജയങ്ങള്‍ നേടിയ ഏക ടീമാണ് രോഹിത് ശര്‍മ നയിക്കുന്ന മൂംബൈ ഇന്ത്യന്‍സ്.176-ാമത്തെ മത്സരത്തിലാണ് നൂറാം ജയം.73 മത്സരങ്ങള്‍ തോറ്റു.ഒരു മത്സരം ടൈ ആയി.രണ്ടു മത്സരങ്ങള്‍ ഉപേക്ഷിച്ചു.
മുബൈ ഇന്ത്യന്‍സ് ഒമ്പതു റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ അവര്‍ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനവുമായി പ്ലേ ഓഫില്‍ കടന്നു.
2008 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നായകത്വത്തിലാണ് മുംബൈ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്.ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റു.
അഞ്ചാം മത്സരത്തിലാണ് അവര്‍ ആദ്യ ജയം നേടിയത്.ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കരത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു.
















