പുകേക്കോഹി (ന്യൂസിലന്‍ഡ് ) : ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്ക്ക്് തോല്‍വി. റോസ ബിര്‍ച്ച് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.
തുടക്കത്തിലെ ആക്രമിച്ചു കളിച്ച ന്യൂസിലന്‍ഡ് വനിതകള്‍ പതിമൂന്നാം മിനിറ്റില്‍ ലീഡ് നേടി. ജോര്‍ദാന്‍ ഗ്രാന്‍ഡ് ഫീല്‍ഡ് ഗോളിലൂടെയാണ് കിവീസിനെ മുന്നിലെത്തിച്ചത്.പത്തു മിനിറ്റിനു ശേഷം ഒലീവിയ മേരിയിലൂടെ ന്യൂസിലന്‍ഡ് ലീ്ഡ് 2- 0 ആയി ഉയര്‍ത്തി. ഏറെതാമസിയാതെ ഇന്ത്യ ഒരുഗോള്‍ മടക്കി.അനുപമ ബാര്‍ലയാണ് സ്കോര്‍ ചെയ്തത്.1-2
പരിചയ സമ്പന്നയായ വന്ദന നയിച്ച ഇന്ത്യന്‍ മുന്നേറ്റ നിര സമിലയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.അതിനിടെ 43 -ാം മിനിറ്റില്‍ റേച്ചല്‍ മക്ക്യാന് ന്യൂസിലന്‍ഡിന്റെ മൂന്നാം ഗോള്‍ കുറിച്ചു. ഇന്ത്യയുടെ പ്രതിരോധ തകര്‍ച്ച മുതലാക്കി ഡീനാ റിച്ചി 55-ാം മിനിറ്റില്‍ നാലാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: