പൂനെ: ഇന്ത്യയുടെ ഗഗന്‍ നാരാംഗ് ലോക റെക്കോഡിനെക്കാള്‍ മികച്ച പ്രകടനത്തില്‍ അമ്പതു മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഷൂട്ടിംഗില്‍ വെളളിമെഡല്‍ കരസ്ഥമാക്കി. ഈ ഇനത്തില്‍ സ്വര്‍ണം നേടിയ സ്വീഡന്റെ കാള്‍ ഓള്‍സണും ലോക റെക്കോഡിനേക്കാള്‍ മികച്ച പ്രകടനം കാഴച്ചവച്ചു.
ഹാനോവറില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗിന്റെ ഫൈനലില്‍ ഗഗന്‍ 250 പോയിന്റോടെയാ്ണ് വെളളി മെഡല്‍ നേടിയത്.ഓള്‍സണ്‍ 250.01 പോയിന്റു നേടി സ്വര്‍ണം സ്വന്തമാക്കി.ഈ ഇനത്തിലെ ലോക റെക്കോഡ് ജപ്പാന്റെ തോഷികാസുവിന്റെ പേരിലാണ്. ജനുവരിയില്‍ ന്യൂദല്‍ഹിയില്‍ നടന്ന ലോകകപ്പില്‍ 249.8 പോയിന്റു നേടിയാണ് തോഷികാസു റെക്കോഡിട്ടത്.
















