ബെര്‍ലിന്‍: ആര്യന്‍ റോബന്‍ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് വിജയം. ബുണ്ട്‌സ് ലീഗ ലീഗില്‍ അവര്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് ആര്‍ബി ലീപ്‌സിഗിനെ തോല്‍ പ്പിച്ചു.
അവസാന നിമിഷം വരെ 3-4 ന്് പിന്നിട്ടുനിന്ന ബയേണ്‍ ഇഞ്ചുറി ടൈമില്‍ രണ്ടു ഗോള്‍ നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.91-ാംമിനിറ്റില്‍ ഡേവിഡ് അലാബ സ്‌കോര്‍ ഒപ്പമാക്കി (4-4). ഏറെതാമസിയാതെ തന്നെ റോബന്‍ ഒറ്റയ്‌ക്ക് മുന്നേറി ഗോള്‍ നേടി ബയേണിന് വിജയം സമ്മാനിച്ചു.
അലാബയ്‌ക്കും റോബനും പുറമെ ലീവന്‍ഡോസ്‌ക്കിയും തിയാഗോയും ഗോള്‍ നേടി. ലീവാന്‍ഡോക്കി രണ്ടു ഗോള്‍ നേടി. ലീപ്‌സിഗിനുവേണ്ടി ടി.വെര്‍മര്‍ രണ്ടു ഗോളും സാബിറ്റര്‍, പോള്‍ സണ്‍ എന്നിവര്‍ ഓരോ ഗോളും നേടി.
















