കോട്ടക്കല്‍: വിവിധ മേഖലകളില്‍ മികച്ചപ്രകടനം കാഴ്ചവെക്കുകയും അംഗീകാരം നേടുകയും ചെയ്ത കോട്ടക്കല്‍ സ്വദേശികളെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രതിഭാസംഗമം ആഴ്വഞ്ചേരി കൃഷ്ണന് തമ്പ്രാക്കള്‍ ഉദ്ഘാടനം ചെയ്തു. മഹത്തായ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തേയും അതുവഴി ഭാരതീയ സംസ്കാരത്തെയും തകര്‍ത്തത് ഇംഗ്ലീഷുകരാണ്. നിലവിലെ ഭരണകര്‍ത്താക്കളും ഇംഗ്ലീഷുകാരുടെ നയമാണ് സ്വീകരിക്കുന്നത്. അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.എം.എസ്.ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി.
ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ആശൂപത്രി സൂപ്രണ്ട് ഡോ.പി.ബാലചന്ദ്രന്, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.പി. ഈശ്വരവര്‍മ്മ, ആര്യവൈദ്യശാല റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് തലവന്‍ ഡോ.ടി. എസ്.മാധവന്‍കുട്ടി, കവി സുകു തോക്കാംപാറ എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് ഇന്ത്യാചരിത്രം നേര്കാഴ്ചയിലൂടെ എന്ന വിഷയത്തില്‍ വിചാരകേന്ദ്രം സംസ്ഥാന സംഘടാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് സംസാരിച്ചു. ജില്ലാ സെക്രട്ടറി രാമചന്ദ്രന് പാണ്ടിക്കാട്, യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് കൂപ്പിലാക്കല്, ട്രഷറര്‍ വിജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: