മലപ്പുറം: വേനല്‍ക്കാല, മഴക്കാല പകര്‍ച്ചവ്യാധികളുടെ ഭീതിയിലാണ് ജില്ല. അതിനിടിയിലാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ആശങ്കപടര്‍ത്തി ഡിഫ്തീരിയയുടെ കടന്നുവരവ്.
ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ ഡിഫ്തീരിയ സംശയിക്കുന്ന 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലെണ്ണം സ്ഥിരീകരിച്ചു.
പത്ത് വയസിന് മുകളിലുളളവരാണ് രോഗബാധിതരില്‍ കൂടുതലും. ഇതരസംസ്ഥാനക്കാരും ഇക്കൂട്ടത്തില്‍പ്പെടും. ഈ സാഹചര്യത്തില്‍ പത്ത് മുതല്‍ 16 വയസ് വരെയുളള കുട്ടികള്‍ക്ക് ടിഡി വാക്സില്‍ നല്‍കുന്നത് ശക്തമാക്കാനാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ തീരുമാനം. വാക്സിന് എടുക്കാത്തവരെ കണ്ടെത്തിയാലുടന്‍ ഇവര്‍ക്ക് കുത്തിവയ്പ്പ് നല്‍കും. പിന്നീട് ഒരുമാസം, ആറ് മാസം കാലയളവുകളില്‍ കുത്തിവയ്പ്പ് വീണ്ടും നല്‍കും.
ഭാഗികമായി കുത്തിവയ്പ്പെടുത്തവര്‍ക്കും ഇതനുസരിച്ചുളള വാക്സിന് നല്‍കും. മിഷന് ഇന്ദ്രധനുസ് പദ്ധതി പ്രവര്‍ത്തനം സജീവമാക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്, ഐഎംഎ, വിവിധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
കോറിനേബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ടോക്സിന് ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും പ്രവര്‍ത്തനരഹിതമാക്കുന്നു. തുമ്മുക, സംസാരിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം പകരും. ഈ ബാക്ടീരിയ ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലും എത്തുകയും തുടര്‍ന്ന് അണുബാധ ഉണ്ടായി ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു.
കുത്തിവെപ്പുകളെടുക്കാന്‍ ചിലര്‍ മടികാണിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയായിരുന്നു. ഇത് പരിഹരിക്കാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: