മഞ്ചേരി: ശക്തിയായൊരു മഴ പെയ്താല്‍ മഞ്ചേരി നഗരം മാലിന്യക്കടലാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നഗരകേന്ദ്രത്തിലേക്ക് ഒഴുകിയെത്തും.
മഴവെള്ളം ഒഴുകിപോകുന്നതിന് കൃത്യമായ ഡ്രൈനേജ് സംവിധാനം പലഭാഗത്തുമില്ല. ജസീല ജംഗ്ഷന്, മേലാക്കം തുടങ്ങി സ്ഥലങ്ങളില്‍ മഴ പെയ്താല്‍ റോഡ് പുഴയായി മാറും. എല്ലാ മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തി കെട്ടികിടക്കും.
ഈ ദുരിതം പരിഹരിക്കാമെന്ന് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഉറപ്പുനല്കുമെന്നല്ലാതെ അത് കഴിഞ്ഞാല്‍ പിന്നെയെല്ലാം പഴയതുപോലെ തന്നെ.
ജസീല ജംങ്ഷന് പരിസരത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. ജംങ്ഷനു സമീപം ഒഴുകുന്ന ചെറിയതോട്ടിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്, മഴ പെയ്താല്‍ ഇവയെല്ലാം റോഡിലൂടെ ഒഴുകും. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മാരകമായ രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിനും, റീസൈക്ലിങിനും വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം മറികടന്നാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: