ആലപ്പുഴ: ചകിരി, തൊണ്ട്, തെങ്ങിന്റെ പൂക്കുല തുടങ്ങി അടയ്‌ക്കാ വരെ ഉപയോഗിച്ചു ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് വിനോയ് തോമസ്(41) എന്ന യുവാവ്.
സിംഹവാലന്‍ കുരങ്ങ്, കഴുകന്‍, മൂങ്ങ, കോഴി, കരിമൂര്‍ഖന്‍, കുരുവി, കീരി, ഫഌവര്‍വേസ്, ഈച്ച തുടങ്ങി ഒട്ടനവധി ശില്പങ്ങളാണ് ഈ യുവാവിന്റെ കരവിരുതില്‍ ജന്മം കൊണ്ടത്.
ഓരോ ശില്പങ്ങളും തയാറാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് എടുത്തിരിക്കുന്നത്. ആലപ്പുഴകാഞ്ഞിരംചിറയില്‍ കറുകയില്‍ വീട്ടില്‍ വിനോയ് കെ തോമസ് കുറച്ചുനാള്‍ മുമ്പാണ് ഇത്തരത്തില്‍ കയര്‍ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയത്.
ജീവിതപ്രാരാബ്ധങ്ങള്‍ക്കും പല പ്രതിസന്ധികള്‍ക്കും നടുവില്‍ മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ തന്റെ പ്രതിഭയെ തേച്ചുമിനുക്കി വീണ്ടെടുത്തിരിക്കുകയാണ് ഈ കലാകാരന്‍.
ഓട്ടോയോടിച്ച് ഉപജീവനം നടത്തുന്ന വിനോയിക്കു 16 വര്‍ഷം മുമ്പ് ചന്തിരൂരില്‍വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ തന്റെ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. അന്നുമുതല്‍ കൃത്രിമകാലിലാണ് ജീവിതം.
കഴിഞ്ഞ ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരംചിറ വാര്‍ഡില്‍നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ പ്രചാരണത്തിനായുള്ള ഗാനങ്ങള്‍ എഴുതുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്ത വിനോയ് നല്ലൊരു ഗായകന്‍ കൂടിയാണ്.
കയര്‍മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ചകിരി, തൊണ്ട് തുടങ്ങിയവ ഉപയോഗിച്ചു തികച്ചും വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഈ യുവാവിനു അടുത്ത തലമുറയിലേക്കു ഇവ പകര്‍ന്നു നല്കാന്‍ ഒരു പരിശീലന പാഠശാല തുടങ്ങാനും ആഗ്രഹമുണ്ട്.
ഓരോ ഉത്പന്നവും രണ്ടുമൂന്നു ദിവസം കൊണ്ടു തീര്‍ക്കാമെന്നുറപ്പുള്ളതിനാല്‍ കൂടുതല്‍ ശില്പങ്ങള്‍ നിര്‍മിച്ചു വിദേശവിപണിയില്‍ അടക്കം ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യ: മഞ്ജു. മകന്‍: അലന്‍(പ്ലസ്ടു വിദ്യാര്‍ഥി)
















