തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബി.സി.സി.ഐ സംഘം പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം ബി.സി.സി.ഐജനറല്‍ മാനേജര്‍ ഡോ.എം.വി.ശ്രീധറാണ് ഇക്കാര്യം അറിയിച്ചത്.
ജൂലായില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം അന്തിമതീരുമാനം ഏടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















