Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ശന നടപടി വേണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 11:18 pm IST
in Kerala

കണ്ണൂരില്‍ കേന്ദ്ര നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒ .രാജഗോപാല്‍ എംഎല്‍എ രാജ്ഭവനിലെത്തി ഗവര്‍ണ്ണറെക്കണ്ട് നിവേദനം സമര്‍പ്പിക്കുന്നു.  (ചിത്രം വി.വി അനൂപ്)

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍ദ്ദേശിച്ചു. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. കണ്ണൂരിലടക്കം സംസ്ഥാനത്ത് രാഷ്‌ട്രീയകൊലകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കണം.

സംസ്ഥാനത്തെ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവംഗം ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്നംഗ പ്രതിനിധിസംഘം നേരില്‍ കണ്ട് നല്‍കിയ നിവേദനം ഗവര്‍ണര്‍ അടിയന്തരമായി മുഖ്യമന്ത്രിക്ക് കൈമാറി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരില്‍ മാത്രം അഞ്ഞൂറോളം ആക്രമണങ്ങള്‍ നടന്നെന്ന് ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പതിനാല്. പതിമൂന്നു തവണയും ജീവന്‍ നഷ്ടപ്പെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക്. ജില്ലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍, സൈനികര്‍ക്കു പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ‘ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്’ (അഫ്‌സ്പ) ഏര്‍പ്പെടുത്തണമെന്നും രാജഗോപാല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്നും ഗവര്‍ണറെ കണ്ടശേഷം രാജ്ഭവന് പുറത്ത് ഒ. രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണ കുടുംബത്തിലെ അംഗമായ ബിജുവിനെ പാക് പട്ടാളക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാരോട് ചെയ്യുന്നതു പോലെ കഴുത്തറുത്ത് മുഖം വികൃതമാക്കി കൊല്ലുകയായിരുന്നു. ഈ ഭീകരമായ കൊലപാതകം ഒറ്റപ്പെട്ടതല്ല. ഭരണത്തിന്റെ തണലില്‍ സംഘപരിവാറിലെ പ്രമുഖ പ്രവര്‍ത്തകരെ ഇല്ലായ്‌മ ചെയ്യുകയാണ് സിപിഎം ലക്ഷ്യം. പോലീസ് സംവിധാനം അപ്പാടെ പാര്‍ട്ടിക്ക് അടിയറവച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ആര്‍എസ്എസ് പൂര്‍ണ പിന്തുണയും സഹകരണവുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സിപിഎം അത് അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ വിലയില്ലെന്നാണ് ബിജുവിന്റെ കൊലപാതകം തെളിയിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.