ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ജപ്പാന് ജ്വരം: ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.
മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചികുന്‍ഗുനിയ: ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളില്‍നിന്ന് നീര്, വേദന ഇവ ഉണ്ടാകും.
കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛര്‍ദി, ചര്‍മത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
ടോണ്‍സിലൈറ്റിസ്: തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും.
വൈറല്‍ പനി: എളുപ്പം പടര്‍ന്നുപിടിക്കുന്ന പനി, ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
എലിപ്പനി: എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലത്തെുന്നു. മുറിവുകളിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. പനി, കണ്ണിന് ചുവപ്പുനിറം, വേദന ഇവ കാണപ്പെടും.
ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൂടാതെ വാതരോഗങ്ങള്‍, ദഹനക്കുറവ് എന്നിവയും മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്. ദഹനക്കേടിനൊപ്പം അണുബാധയും തണുപ്പുമെല്ലാം ഛര്‍ദി-അതിസാര രോഗങ്ങളെ കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: