മഞ്ചേരി: ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍കോളേജ് അത്യാഹിതവിഭാഗം പ്രവര്‍ത്തനം മുടങ്ങി. മെഡിക്കല്‍ കോളേജിലെ നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്മാര്ക്കായിരുന്നു ചുമതല നല്‍കിയിരുന്നത്. കാഷ്വാലിറ്റിയില്‍ ജോലിയെടുക്കില്ലെന്ന് ഇവര്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചമുതലാണ് പ്രതിസന്ധി രൂക്ഷമായത്.
ആര്‍എംഒ അധികച്ചുമതല ഏറ്റെടുത്തതിനാലാണ് കഴിഞ്ഞദിവസം പ്രവര്‍ത്തനം മുന്നോട്ടുപോയത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയ്ക്കുള്ള ജോലിക്ക് ഡോക്ടര്‍മാരാരും ഹാജരായില്ല. ഇതോടെ ചികിത്സതേടിയെത്തിയവര്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു. ഡോക്ടര്‍മാര്‍ കുറവായതിനാല്‍ ഒരുമാസത്തോളമായി അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം ഭാഗികമാണ്. 24 ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. 42 പേരെങ്കിലും വേണ്ട സ്ഥാനത്താണിത്.
മൂന്ന് ഷിഫ്റ്റുകളിലായി ഇത് മതിയാവില്ല. ഡി.എച്ച്.എസിന്റെ ഭാഗത്തുനിന്ന് നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുണ്ടെങ്കിലും ഇവരും അത്യാഹിതവിഭാഗം ജോലിയെടുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: